ADVERTISEMENT

ലണ്ടൻ ∙ ഫൈനലിസിമ എന്നാൽ ‘ഗ്രാൻഡ് ഫൈനൽ’ എന്നേയർഥമുള്ളൂ. ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ചാംപ്യൻഷിപ്പായ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും യൂറോപ്യൻ കിരീടമായ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും സൗഹൃദ ഫുട്ബോളിൽ ഏറ്റുമുട്ടുമ്പോൾ അതൊരു സൂപ്പർ ഫൈനൽ ആകാതിരിക്കുന്നതെങ്ങനെ! ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.15ന് ലണ്ടനിലെ ന്യൂവെംബ്ലി സ്റ്റേഡിയത്തിലാണു കിക്കോഫ്. 86,000 പേർക്കു കളി കാണാൻ പ്രവേശനമുണ്ട്.

ലോകകപ്പിനു മുൻപൊരു ഒരുക്ക മത്സരമാണ് അർജന്റീനയ്ക്ക്. എന്നാൽ, ഖത്തർ ലോകകപ്പിനു യോഗ്യത നേടാൻ കഴിയാതെ പോയ ഇറ്റലിക്ക് അത്തരമൊരു സാഹചര്യമില്ല. ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം ഫൈനലിസിമയ്ക്കു കളത്തിലുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇറ്റലി നിരയിലും വൻതാരങ്ങളെല്ലാമുണ്ട്.

ഇറ്റലി യൂറോ കപ്പ് ജേതാക്കളായ സ്റ്റേഡിയമാണു വെംബ്ലി. അന്നത്തെ വിജയാരവത്തിന്റെ പൊട്ടുംപൊടിയും അസൂറികളുടെ പോരാട്ടവീര്യത്തെ ഉണർത്തുമെന്നാണ് ആരാധകപ്രതീക്ഷ. ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള രണ്ടു ടീമുകളുടെ മത്സരം കൂടിയായതിനാൽ സമൂഹമാധ്യമങ്ങളിൽ കിക്കോഫിനു മുൻപേ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. 2018ലാണ് ഇതിനു മുൻപ് അർജന്റീന – ഇറ്റലി മത്സരം നടന്നത്. അന്ന് അർജന്റീന 2–0ന്  ജയിച്ചു.

16

മുൻപ് 16 തവണ അർജന്റീനയും ഇറ്റലിയും ഏറ്റുമുട്ടിയപ്പോൾ ആറിൽ അർജന്റീനയും അഞ്ചിൽ ഇറ്റലിയും ജയിച്ചു. 5 മത്സരങ്ങൾ സമനിലയായി.

സാധ്യതാ ടീം

അർജന്റീന – എമിലിയാനോ മാർട്ടിനെസ്, മാർക്കോസ് അകുന, ജർമൻ പെസെല്ല, നിക്കോളാസ് ഒട്ടമെൻഡി, നാഹുവേൽ മോളിന, ഗുയ്ഡോ റോഡ്രിഗസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ, ഏയ്ഞ്ചൽ ഡി മരിയ, ലയണൽ മെസ്സി, ലൗറ്റാരോ മാർട്ടിനെസ്.

ഇറ്റലി– ഡൊന്നാരുമ, എമേഴ്സൻ, ജോർജിയോ ചില്ലെനി, ലിയനാർഡോ ബൊനൂച്ചി, ജിയോവാനി ഡി ലോറൻസോ, ജോർജിഞ്ഞോ, മാർക്കോ വെരാറ്റി, നിക്കോളോ ബാരെല്ല, നിക്കോളോ സാനിയോളോ, ലോറെൻസോ ഇൻസിനെ, ജിയാൻലുക്ക സ്മകാക്ക.

English Summary: Italy vs Argentina, Finalissima

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com