ADVERTISEMENT

സോൾ ∙ അർജന്റീന മൂന്നടിച്ചാൽ ബ്രസീൽ അഞ്ചടിക്കും! ദക്ഷിണ കൊറിയയ്ക്കെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബ്രസീലിന്റെ ജയം 5–1ന്. 2 ഗോൾ നേടിയ നെയ്മാറാണു കളിയിലെ മിന്നുംതാരം. സോളിലെ ലോകകപ്പ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 42, 57 മിനിറ്റുകളിൽ പെനൽറ്റിയിൽനിന്നാണു നെയ്മാറിന്റെ ഗോളുകൾ. റിച്ചാർലിസൻ (7–ാം മിനിറ്റ്), കുടീഞ്ഞോ (80), ഗബ്രിയേൽ ജിസ്യൂസ് (90+3) എന്നിവർ ബ്രസീലിന്റെ മറ്റുഗോളുകൾ നേടി.

31–ാം മിനിറ്റിൽ ഹ്വാങ് യു–ജോയുടേതാണ് ആതിഥേയരുടെ ആശ്വാസഗോൾ. ബ്രസീൽ അടുത്ത സൗഹൃദമത്സരത്തിൽ തിങ്കളാഴ്ച ജപ്പാനെ നേരിടും. ടോക്കിയോയിലാണു മത്സരം.

English Summary: Friendly football match, Brazil VS South Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com