‘ഓവന് ഉയരക്കുറവ്, അതാണു വേണ്ടെന്നു വച്ചത്; വിവാഹം അഭിനയമെന്ന് കള്ളം പറഞ്ഞു’

michael-owen-rebecca
മൈക്കൽ ഓവൻ, റബേക്ക ജെയ്ൻ (ചിത്രങ്ങൾ– ട്വിറ്റർ).
SHARE

ലണ്ടൻ∙ ബലോൻ ദ്യോർ പുരസ്കാര ജേതാവും ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ മുൻ ഇതിഹാസ താരവുമായ മൈക്കൽ ഓവന്റെ പ്രണയാഭ്യർഥന നിരസിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ബിഗ് ബ്രദർ റിയാലിറ്റി ഷോ ഫെയിം റെബേക്ക ജെയ്ൻ. ഓവൻ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു തുടർച്ചയായി സന്ദേശങ്ങൾ അയച്ചിരുന്നതായി കഴിഞ്ഞ വർഷം റെബേക്ക നടത്തിയ വെളിപ്പെടുത്തൽ ഓവന്റെ സൽപേരിനു മങ്ങൽ ഏൽപിച്ചിരുന്നു.

ബാല്യകാല സുഹൃത്ത് ലൂയ്സെ ബോൺസാലിനെ ഓവൻ 2005ൽ വിവാഹം ചെയ്തിരുന്നു. രാജ്യാന്തര ഫുട്ബോളിൽനിന്നും ക്ലബ് ഫുട്ബോളിൽനിന്നും വിരമിച്ചതിനു ശേഷം കമന്ററിയിൽ സജീവമാണ് ഓവൻ. താൻ ആഗ്രഹിച്ചയത്ര ഉയരം ഇല്ലാതിരുന്നതിനാലാണ് മൈക്കൽ ഓവനെ നിരസിച്ചതെന്ന് ഇംഗ്ലിഷ് മാധ്യമമായ ‘ദ് സണ്ണിനോട്’ റബേക്ക വെളിപ്പെടുത്തി.‌ സൽപേരു നിലനിർത്താനുള്ള ഉപാധി മാത്രമാണു വിവാഹമെന്ന് ഓവൻ തന്നോടു കള്ളം പറഞ്ഞതായും അവർ ആരോപിക്കുന്നു.

‘6 ആഴ്ചത്തേക്കാണ് ഞാൻ ഓവനുമായി ആശയവിനിമയം നടത്തിയിരുന്നത്. ഈ കാലയളവിൽ ഒരുപാട് അനാവശ്യ കാര്യങ്ങൾ അയാൾ എന്നോടു പറഞ്ഞു. എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ഞാനാണ് അതു വേണ്ടെന്നു പറഞ്ഞത്. സത്യം പറഞ്ഞാൽ ഞാൻ ആഗ്രഹിച്ചയത്ര ഉയരം ഇല്ലാതിരുന്നതിനാലാണ് ഓവനെ നിരസിച്ചത്. 

തന്റെ വിവാഹം ശരിക്കും കഴിഞ്ഞിട്ടില്ലെന്നും സമൂഹത്തിലെ സ്വീകാര്യത നിലനിർത്താനുള്ള ഉപാധിയായി വിവാഹം കഴിഞ്ഞതായി നടിക്കുകയാണെന്നും ഓവൻ പറഞ്ഞു. താൻ ആരെയും വിവാഹം കഴിച്ചിട്ടില്ലെന്നും എല്ലാം അഭിനയം മാത്രമാണെന്നും ഓവൻ എന്നോടു പറഞ്ഞു.

ഇക്കാര്യങ്ങളെപ്പറ്റി ഞാനും കൂടുതൽ അന്വേഷണം നടത്തേണ്ടതായിരുന്നു. അൽപം കൂടി ശ്രദ്ധ പുലർത്തുകയും വേണമായിരുന്നു. പക്ഷേ ഓവന്റെ വാക്കുകൾ ഞാൻ വിശ്വാസത്തിലെടുത്തു’– റെബേക്കയുടെ വാക്കുകൾ. ലിവർപൂളിനു പുറമേ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ് ടീമുകൾക്കായും പന്തു തട്ടിയിട്ടുള്ള നാൽപത്തിരണ്ടുകാരനായ ഓവൻ ഇംഗ്ലണ്ടിനായി 89 രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട്.  

English Summary: “He didn’t meet my height requirements” – Big Brother fame Rebecca Jane explains why she turned down Michael Owen despite ex-Liverpool star ‘begging’ for nudes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS