കൊൽക്കത്ത∙ എഎഫ്സി ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾ ജയത്തോടെ തുടങ്ങി ഇന്ത്യ. ദുർബലരായ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപിച്ചത്. 14 (പെനൽറ്റി), 60 മിനിറ്റുകളിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും അവസരങ്ങളേറെ ഇന്ത്യയ്ക്കു ലഭിച്ചെങ്കിലും രണ്ടു ഷോട്ടുകൾ മാത്രമാണു ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചത്. ഫിഫ റാങ്കിങ്ങിൽ 171 ാം സ്ഥാനക്കാരായ കംബോഡിയയെ പരിശീലിപ്പിക്കുന്നത് ജപ്പാന്റെ സൂപ്പർ താരമായിരുന്ന കെയ്സുകെ ഹോണ്ടയാണ്.
ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരം ജയിച്ച ഹോങ്കോങ് രണ്ടാം സ്ഥാനത്തുണ്ട്. 11 ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
English Summary: AFC Asian Cup: India vs Cambodia