ADVERTISEMENT

മ്യൂണിക്ക് ∙ 88–ാം മിനിറ്റിൽ കിട്ടിയ വിവാദ പെനൽറ്റിയിൽ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ജർമനിക്കെതിരെ ഇംഗ്ലണ്ടിനു സമനില (1–1). വിഎആർ പരിശോധനയ്ക്കു ശേഷം അനുവദിച്ചു കിട്ടിയ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്. എന്നാൽ കെയ്ൻ ഓഫ്സൈഡ് ആയിരുന്നെന്ന് വിവാദമുയർന്നു.

50–ാം മിനിറ്റിൽ യോനാസ് ഹോഫ്മാന്റെ ഗോളിലാണ് ജർമനി മുന്നിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഹംഗറിയോടു തോറ്റ ഇംഗ്ലണ്ടിന് ആശ്വാസമായി സമനില. ജർമനിക്ക് ഇതു രണ്ടാം സമനില. ശനിയാഴ്ച ഇറ്റലിയോട് അവർ 1–1നു പിരി​ഞ്ഞിരുന്നു. ഇന്നലെ ഇറ്റലി 2–1ന് ഹംഗറിയെ തോൽപിച്ചു. നിക്കോളോ ബാരെല്ല (30–ാം മിനിറ്റ്), ലൊറൻസോ പെല്ലഗ്രിനി (45–ാം മിനിറ്റ്) എന്നിവരാണ് ഇറ്റലിയുടെ ഗോളുകൾ നേടിയത്. എ ലീഗിലെ മൂന്നാം ഗ്രൂപ്പിൽ ഇറ്റലി ഒന്നാമതും ഹംഗറി രണ്ടാം സ്ഥാനത്തുമാണ്.

English Summary: UEFA Nations League: England vs Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com