ADVERTISEMENT

കൊൽക്കത്ത ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. ഇഞ്ചുറി ടൈമിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് നേടിയ ഗോളിന്റെ പിൻബലത്തിൽ കരുത്തരായ അഫ്ഗാനിസ്ഥാനെ ഇന്ത്യ 2-1ന് കീഴടക്കി. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 

ആദ്യമത്സരത്തിൽ കംബോഡിയയെ 2–0ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് മേൽ അഫ്ഗാനിസ്ഥാൻ നിരന്തരം വെല്ലുവിളി സൃഷ്ടിച്ചു. എന്നാൽ മത്സരത്തിന്റെ 86ാം മിനിറ്റിൽ ഫ്രീകിക്ക് മികവിലൂടെ സുനിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. അധികം വൈകാതെ സുബൈർ അമീരി ഹെഡ്ഡറിലൂടെ അഫ്ഗാനിസ്ഥാനായി ഗോൾ മടക്കി. 

sahal
ഗോളടിച്ച മലയാളി താരം സഹൽ. ചിത്രം: ട്വിറ്റർ

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ വേളയിലാണ് സഹലിന്റെ ഗോൾ പിറന്നത്. ആഷിഖ് കുരുണിയന്റെ മികച്ച പാസാണ് ഗോളിലേക്ക് വഴി തെളിയിച്ചത് എന്നതും ശ്രദ്ധേയം. നേരത്തെ അഫ്ഗാനിസ്ഥാൻ ആദ്യമത്സരത്തിൽ 2–1നു ഹോങ്കോങ്ങിനോടു തോറ്റിരുന്നു. 

 

English Summary: AFC Asian Cup, India- Afghanistan match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com