ADVERTISEMENT

ലിസ്ബൺ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന വില്ലാളി വീരൻ മാത്രമല്ല, പോരാളികളുടെ ഒരു കൂട്ടം തന്നെയാണ് പോർച്ചുഗൽ! യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ചെക്ക് റിപ്പബ്ലിക്കിനെ 2–0നു തോൽപിച്ച് പറങ്കിപ്പട കുതിപ്പു തുടരുന്നു. ലിസ്ബണിൽ ജോവ കാൻസലോ (33–ാം മിനിറ്റ്), ഗോൺസാലോ ഗുയിഡെസ് (38) എന്നിവരാണു പോർച്ചുഗലിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ എ ലീഗിലെ ഗ്രൂപ്പ് രണ്ടിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്തേക്കു കയറി (3 കളി, 7 പോയിന്റ്). സ്വിറ്റ്സർലൻ‍ഡിനെ 1–0നു മറികടന്ന സ്പെയിനാണ് രണ്ടാമത് (3 കളി,5 പോയിന്റ്). ജനീവയിൽ നടന്ന മത്സരത്തിന്റെ 13–ാം മിനിറ്റിൽ പാബ്ലോ സരാബിയയാണ് സ്പെയിനിന്റെ ഗോൾ നേടിയത്. ചെക്ക് 3 കളികളിൽ 4 പോയിന്റോടെ മൂന്നാമതുണ്ട്. സ്വിറ്റ്സർലൻഡിന് പോയിന്റൊന്നുമില്ല.   ഒന്നാം സ്ഥാനക്കാർ മാത്രമാണ് സെമിഫൈനലിലേക്കു യോഗ്യത നേടുക. അവസാന സ്ഥാനക്കാർ ബി ലീഗിലേക്കു തരംതാഴ്ത്തപ്പെടും.

English Summary: UEFA Nations League Matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com