ഛേത്രിക്ക് മധുരപ്പതിനേഴ്; ‘സമ്മാനം’ നൽകി സഹലും ആഷിഖും

HIGHLIGHTS
  • ഏഷ്യൻ കപ്പ് യോഗ്യത: നാളെ രാത്രി 8.30ന് ഇന്ത്യ – ഹോങ്കോങ്
sunil-chhetri
സുനിൽ ഛേത്രി (ഫയൽ ചിത്രം)
SHARE

കൊൽക്കത്ത ∙ ഏഷ്യൻ കപ്പ് ഫുട്ബോളിൽ അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ (2–1) സന്തോഷത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. രാജ്യാന്തര കരിയറിൽ ഛേത്രി 17 വർഷം തികച്ച ദിവസം തന്നെയാണ് ഇന്ത്യയുടെ ഉജ്വല ജയവും. 

 86–ാം മിനിറ്റിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിൽ ഇന്ത്യ മുന്നിലെത്തിയതാണ്.  തൊട്ടു പിന്നാലെ ഗോൾ തിരിച്ചടിച്ച് അഫ്ഗാൻ  ഞെട്ടിച്ചു. 90–ാം മിനിറ്റിൽ കോച്ച് ഇഗോർ സ്റ്റിമാച്ച് ഛേത്രിയെ പിൻവലിച്ച് മലയാളി താരം സഹൽ അബ്ദുൽ സമദിനെ ഇറക്കി. ഇൻജറി ടൈമിൽ  വിജയഗോൾ നേടി സഹൽ ആ വിശ്വാസം കാത്തു. ഛേത്രിയുടെ ഫ്രീകിക്കിനും സഹലിന്റെ ഗോളിനും വഴിയൊരുക്കിയത് മലയാളി താരം ആഷിഖ് കുരുണിയൻ.

നാളെ ഹോങ്കോങ്ങിനെതിരെ നിർണായക മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് വൻകരാ ചാംപ്യൻഷിപ്പിന് യോഗ്യത നേടാം. മത്സരം സമനിലയായാൽ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വരും.6 ഗ്രൂപ്പുകളിലെ മികച്ച 5 രണ്ടാം സ്ഥാനക്കാർക്കു കൂടി യോഗ്യത കിട്ടും.

English Summary: Captain Sunil Chhetri scores an incredible free kick as India beat Afghanistan 2-1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS