മറ്റു ടീമുകൾ പിന്നോട്ട്; വാസ്‌കെസിന്റെ പിൻഗാമിയായി റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിലേക്ക്?

roy-krishna-1
റോയ് കൃഷ്ണ (ട്വിറ്റർ ചിത്രം)
SHARE

കൊച്ചി ∙ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണയിലേക്ക് എത്താൻ കേരള ബ്ലാസ്റ്റേഴ്സിനൊരു വഴി തെളിയുന്നു. താരത്തിനായി രംഗത്തുവന്ന മറ്റു ടീമുകൾ പിൻവാങ്ങുന്നതായി സൂചനകൾ. പ്രതിഫലത്തുക ധാരണയായാൽ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിലെത്തും.

കഴിഞ്ഞ സീസണിൽ മിന്നുംപ്രകടനം നടത്തിയ സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്കെസിനു പകരക്കാരനെ തേടുകയാണു ബ്ലാസ്റ്റേഴ്സ്. ഐഎസ്എലിൽ പരിചയസമ്പത്തുള്ള സ്ട്രൈക്കറെയാണു തേടുന്നത്.

ഇന്ത്യൻ വംശജനായ റോയ് കൃഷ്ണയ്ക്കു ന്യൂസീലൻഡ് പൗരത്വവുമുണ്ടെങ്കിലും ഫിജിയുടെ ദേശീയ ടീമിലാണു കളിക്കുന്നത്. ഓസ്ട്രേലിയൻ എ– ലീഗിൽനിന്ന് കൊൽക്കത്തയിൽ എത്തിയ കൃഷ്ണ 2019–20 (15 ഗോൾ), 2020–21 (14 ഗോൾ) സീസണുകളിൽ ഐഎസ്എൽ ടോപ് സ്കോറർ ആയിരുന്നു. പക്ഷേ 2021–22 സീസണിൽ തിളങ്ങാനായില്ല.

പരുക്കു വില്ലനായി. എന്നിട്ടും 7 ഗോളടിച്ചു, 4 അസിസ്റ്റും ഉണ്ടായിരുന്നു. ശമ്പളം വെട്ടിക്കുറയ്ക്കുമെന്നു ക്ലബ് അറിയിച്ചതോടെ ഇക്കഴിഞ്ഞ മേയ് 31ന് ബഗാൻവിട്ടു. 3 കോടി രൂപയ്ക്കു മുകളിലാണ് റോയ് കൃഷ്ണയുടെ അടിസ്ഥാന ശമ്പളം.

English Summary: Roy Krishna may join in Kerala Blasters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS