ന്യൂഡൽഹി ∙ ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫൈനൽ ഒക്ടോബർ 30ന് നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും. സെമി ഫൈനൽ മത്സരങ്ങൾ രണ്ടും ഗോവയിലാണ്. ഒക്ടോബർ 11ന് ആരംഭിക്കുന്ന ടൂർണമെന്റിലെ മൂന്നു മത്സരങ്ങൾക്ക് ഭുവനേശ്വർ വേദിയാകും. മത്സരക്രമം നിശ്ചയിക്കുന്ന ഔദ്യോഗിക നറുക്കെടുപ്പ് ഈ മാസം 24നാണ്. ഫിഫ, പ്രാദേശിക ഓർഗനൈസിങ് സമിതി (എൽഒസി) യോഗമാണ് വേദി തീരുമാനമെടുത്തത്.
16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 32 മത്സരങ്ങൾ. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്. വനിതാ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എൽഒസി 162 വനിതാ പരിശീലകരെ കോച്ച് എജ്യുക്കേഷൻ സ്കോളർഷിപ് പ്രോഗ്രാമിൽ നിയോഗിച്ചിട്ടുണ്ട്.
English summary: Under 17 women World Cup