ബാർസിലോന ∙ കഷ്ടകാലത്തു ക്ലബ്ബിനെ രക്ഷിക്കാനെത്തിയ ഡാനി ആൽവസ് ബാർസിലോന വിടുന്നു. നൂകാംപിനോടു വിടപറയുകയാണെന്ന് മുപ്പത്തിയൊമ്പതുകാരൻ ഡിഫൻഡർ വ്യക്തമാക്കി.
2008 മുതൽ 2016 വരെ ബാർസിലോനയുടെ സൂപ്പർതാരമായിരുന്ന ഡാനി ആൽവസ് ക്ലബ്ബിനെ കഴിഞ്ഞ സീസണിലെ പരിതാപകരമായ അവസ്ഥയിൽനിന്നു കരകയറ്റാനാണു രണ്ടാമതെത്തിയത്. കോച്ചായി ചുമതലയേറ്റെടുത്ത, ബാർസയിലെ സഹതാരം കൂടിയായിരുന്ന ചാവി ഹെർണാണ്ടസിന്റെ അഭ്യർഥനപ്രകാരമായിരുന്നു ഇത്.
English Summary: Dani Alves leaves Barcelona