മാൻ. സിറ്റിക്ക് വെസ്റ്റ്ഹാം; ലിവർപൂളിന് ഫുൾഹാം

football
SHARE

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സീസൺ ഓഗസ്റ്റ് 5ന് ആരംഭിക്കും. ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യമത്സരം ഓഗസ്റ്റ് 6ന് വെസ്റ്റ്ഹാമിനെതിരായ എവേ മത്സരമാണ്. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിൽനിന്നെത്തിയ നോർവേ താരം എർലിങ് ഹാലൻഡിന്റെ സിറ്റി ജഴ്സിയിലെ ആദ്യമത്സരവും ഇതാകും.

ലിവർപൂളിന്റെ ആദ്യ മത്സരം സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ഫുൾഹാമുമായാണ്. ക്രിസ്റ്റൽ പാലസ് – ആർസനൽ ലണ്ടൻ ഡാർബിയാണ് ലീഗിലെ ആദ്യമത്സരം.

മേയ് 28ന് അവസാനിക്കുന്ന ലീഗിന് ഇത്തവണ ഖത്തർ ലോകകപ്പ് മത്സരങ്ങൾക്കായി നവംബർ 12 മുതൽ ഡിസംബർ 26 വരെ ഇടവേളയുമുണ്ട്. 

English Summary: English Premier League football

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA