84 ഗോളുകൾ; പുഷ്‌കാസിനൊപ്പം ഛേത്രി; സെഞ്ചറി തികയ്ക്കുമോ?

sunil-chhetri
സുനിൽ ഛേത്രി
SHARE

രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ ഹംഗേറിയന്‍ ഇതിഹാസം ഫെറങ്ക്‌ പുഷ്‌കാസിനൊപ്പമെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരേ നേടിയ ഗോളോടെ ഛേത്രിയുടെ രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ നേട്ടം 84 ആയി.

pushkas
ഫെറങ്ക്‌ പുഷ്‌കാസ്.

നിലവില്‍ കളിക്കുന്ന താരങ്ങളില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ  റൊണാള്‍ഡോയും (117) അര്‍ജന്റീന താരം ലയണല്‍ മെസ്സിയും (86) മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. 129 രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 84 ഗോളുകള്‍ നേടിയിട്ടുള്ളത്. കരിയർ അവസാനിക്കുമ്പോൾ 100 ഗോൾ എന്ന സുവർണ്ണനേട്ടത്തിനടുത്ത് ഛേത്രി എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.  

messi-ronaldo
ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ.

ഫുട്‌ബോൾ ഭ്രമം രക്‌തത്തിലുള്ള കുടുംബം 

1984 ആഗസ്റ്റ് 3 ന് തെലങ്കാനയിലെ സെക്കന്തരാബാദിലാണ് ജനനം. ഫുട്‌ബോൾ ഭ്രമം രക്‌തത്തിലുള്ള കുടുംബത്തിൽനിന്നാണ്‌ ഛേത്രിയുടെ വരവ്. നേപ്പാളി വംശജരായ ഛേത്രിയുടെ മാതാപിതാക്കൾ ഫുട്‌ബോൾ താരങ്ങളായിരുന്നു. അച്‌ഛൻ ഇന്ത്യൻ ആർമി ടീമിൽ അംഗം. അമ്മയും ഇരട്ടസഹോദരിയും നേപ്പാൾ വനിതാ ദേശീയ ടീം താരങ്ങളായിരുന്നു. 

FBL-IND-ISL-MUMBAI-PUNE

ഇന്ത്യൻ സൈന്യത്തിലെ കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരിൽ ഉദ്യോഗസ്ഥനായ കെ. ബി. ഛേത്രി, സുശീല ഛേത്രി എന്നിവരുടെ മകനാണ്. ചെറുപ്പം മുതൽ തന്നെ ഛേത്രി ഫുട്ബോൾ കളിക്കാൻ തുടങ്ങി.

FBL-IND-BENGALURU-CHENNAI-ISL

2002ൽ മോഹൻ ബഗാൻ ക്ലബിലൂടെയാണ് ഫുട്‌ബോളിൽ സുനിൽ ഛേത്രിയുടെ ഫുട്ബോൾ ഭാവി വികസിച്ചത്. 2013 ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും അർഹനായി. 2007ലും 2011ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.

FBL-ASIA-2019-IND-UAE

മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ കളിക്കാരന്റെയും മോഹൻ ബഗൻ ഇതിഹാസം സുബ്രത ഭട്ടാചാര്യയുടെയും മകളായ തന്റെ ദീർഘകാല കാമുകി സോനം ഭട്ടാചാര്യയെ 2017 ഡിസംബർ 4 ന് ഛേത്രി വിവാഹം കഴിച്ചു. 

chhetri-sonam
സുനിൽ ഛേത്രി, സോനം ഭട്ടാചാര്യ.

ഐഎസ്എൽ കരിയർ 

ഇന്ത്യയുടെ റെക്കോർഡ് ഗോൾ സ്കോററായിട്ടും, രാജ്യത്തെ ഫുട്‌ബോളിനു ഗതിവേഗം കൂട്ടാനെത്തിയ ഐഎസ്‌എൽ ആദ്യ വർഷം അരങ്ങു തകർക്കുമ്പോൾ ഛേത്രി അതിന്റെ ‘സൈഡ് ബെഞ്ചിൽ’ പോലും ഉണ്ടായിരുന്നില്ല.

FBL-IND-BENGALURU-PUNE CITY

രണ്ടാം സീസണിൽ റെക്കോർഡ് തുകയോടെ മുംബൈ സിറ്റി എഫ്സിയിലെത്തി. ഐഎസ്എലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ഹാട്രിക്കും കുറിച്ചു. ലോകത്ത് ഏറ്റവുമധികം ഗോൾ നേടിയ ഇപ്പോഴും കളി തുടരുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമത് ഛേത്രിയാണ്. രാജ്യാന്തര കരിയറിൽ ഛേത്രി 17 വർഷം തികച്ചു. 

ഛേത്രിയുടെ നേട്ടങ്ങൾ 

∙ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഫുട്‍ബോൾ താരം.

FBL-AFC-ASIAN CUP-IND-MAC

∙ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം 

∙ഏറ്റവുമധികം ഹാട്രിക് ഗോളുകൾ നേടിയ ഇന്ത്യൻ താരം

FBL-WC-2022-ASIA-IND-BAN

∙ഐഎസ്എൽ, ഐ ലീഗുകളിൽ ഏറ്റവുമധികം ഗോളടിച്ച ഇന്ത്യൻ താരം

sunil-chhetri-new

∙മൂന്ന് ഭൂഖണ്ഡങ്ങളിൽ കളിച്ച ഒരേയൊരു ഇന്ത്യൻ ഫുട്‌ബോൾ താരം

English Summary: Sunil Chhetri equals Ferenc Puskas goal record - Photo feature

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA