ട്രാൻസ്ഫർ കഥകളിലെ നായകരായി ക്രിസ്റ്റ്യാനോ, ലെവൻഡോവ്സ്കി
Mail This Article
×
സൂറിക് ∙ യൂറോപ്യൻ ഫുട്ബോൾ ട്രാൻസ്ഫർ കഥകളിൽ ഇത്തവണ 2 സൂപ്പർ താരങ്ങൾ. ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയും ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഉഹാപോഹക്കഥകളിൽ മുന്നിൽ.
അടുത്ത സീസണിൽ ബയണിലുണ്ടാകില്ലെന്നു നേരത്തേ പ്രഖ്യാപിച്ച ലെവൻഡോവ്സ്കി സ്പാനിഷ് ലാ ലിഗ ക്ലബ് ബാർസിലോനയിൽ എത്തുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ബാർസ പ്രസിഡന്റ് ജോൻ ലാപോർട്ടയും ലെവൻഡോവ്സ്കിയുടെ ഏജന്റും തമ്മിലുള്ള അടുപ്പം ഈ ഡീൽ യാഥാർഥ്യമാക്കുമെന്നും പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് എഎസ് റോമയിലേക്കു പോകുമെന്നാണ് സൂചനകൾ.
English Summary: Cristiano Ronaldo, Robert Lewandowski
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.