ഇംഗ്ലിഷ് പ്രീമിയർ ലീഗ് അരങ്ങേറ്റം ‘കളറാക്കാൻ’ഹാലൻഡും പെരിസിച്ചും; പ്രതീക്ഷയോടെ റാംസെ!

eplwb.jpg.image.845.440
SHARE

ലണ്ടൻ∙ ഓഗസ്റ്റില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ് തുടക്കമാവുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുന്നത് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന സൂപ്പർ താരങ്ങള്‍. നോർവീജിയൻ താരം എര്‍ലിങ് ഹാലന്‍ഡ്, ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ച് തുടങ്ങിയ താരങ്ങള്‍ ഇക്കുറി ഇംഗ്ലീഷ് ക്ലബുകള്‍ക്കായി ബൂട്ടുകെട്ടും. 

ഇത്തവണത്തെ ട്രാന്‍സ്ഫറില്‍ ഏറ്റവും ശ്രദ്ധേയമായത് എര്‍ലിങ് ഹാലന്‍ഡിന്‍റെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള വരവാണ്. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് 75 മില്യൻ യൂറോ നല്‍കിയാണ് സിറ്റി ഹാലൻഡിനെ സ്വന്തമാക്കിയത്. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ പിതാവ് ആല്‍ഫി ഹാലന്‍ഡിന്‍റെ പാത പിന്തുടര്‍ന്നാണ് എര്‍ലിങ് സിറ്റി ജഴ്സിയില്‍ പ്രീമിയർ‍ ലീഗ് അരങ്ങേറ്റം കുറിക്കുന്നത്. ഇക്കുറി  യുവതാരങ്ങളെ ടീമിലെത്തിക്കുന്നതില്‍ ശ്രദ്ധിച്ച ലിവര്‍പൂളിന് വേണ്ടിയാണ് സ്കോട്ടിഷ് താരം കാല്‍വിന്‍ റാംസെയും യുറഗ്വായുടെ ഡാര്‍വിന്‍ നൂനസും പ്രീമിയര്‍ ലീഗില്‍ ബൂട്ടുകെട്ടാന്‍ ഒരുങ്ങുന്നത്. 

പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്ക താരമായ നൂനസിനെ 80 മില്യൻ യുറോയും, പ്രതിഫലത്തിന് പുറമേ അധികമായി 20 മില്യൻ യൂറോയും നല്‍കിയാണ്  ലിവര്‍പൂള്‍ സ്വന്തമാക്കിയത്. 2028 വരെയാണ് നൂനസുമായുള്ള കരാര്‍. ബെന്‍ഫിക്കയ്ക്കായി 74 മല്‍സരങ്ങളില്‍ നിന്ന് 43 ഗോളുകള്‍ നൂനസ് നേടിയിട്ടുണ്ട്. കാല്‍വിന്‍ റാംസെയെ 4.2 മില്യൻ യൂറോയ്ക്കാണ് ലിവര്‍പൂള്‍ ടീമിലെത്തിച്ചത്.  മാഞ്ചസ്റ്റര്‍ സിറ്റിയുടെ ടീമിലുണ്ടായിരുന്നെങ്കിലും പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയാതിരുന്ന ഗോള്‍ കീപ്പര്‍ ഗാവിന്‍ ബസുനു ഇത്തവണ സതാംപ്ടനുവേണ്ടി ലീഗില്‍ അരങ്ങേറ്റം കുറിക്കും. 

20കാരനായി ബസുനു ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡിന്‍റ പിന്‍ഗാമിയായാണ് വിലയിരുത്തപ്പെടുന്നത്. യുവതാരങ്ങള്‍ക്കൊപ്പം പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ക്രൊയേഷ്യന്‍  വെറ്ററന്‍ ഇവാന്‍ പെരിസിച്ച്. ടോട്ടനം ഹോട്സ്പറിനുവേണ്ടിയാണ് പെരിസിച്ച് ഇംഗ്ലണ്ടിലെത്തുന്നത്.  ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍മിലാനില്‍ നിന്നാണ് രണ്ടു വര്‍ഷത്തെ കരാറില്‍ പെരിസിച്ച് ടോട്ടനത്തിലെത്തുന്നത്. 

English Summary: Erling Halland and Ivan Perisich aims EPL sensational EPL debut

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA