എഐഎഫ്എഫ് ഭരണ പ്രതിസന്ധി; ചർച്ചയ്ക്ക് ഫിഫ സംഘം ഡൽഹിയിൽ

24-doha-fifa
SHARE

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിലെ(എഐഎഫ്എഫ്) ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഫിഫ–എഎഫ്സി സംഘം ഡൽഹിയിലെത്തി.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(എഎഫ്സി) ജനറൽ സെക്രട്ടറി ദാത്തുക് സെരി വിൻസർ ജോൺ, ഫിഫ ചീഫ് മെംബർ അസോസിയേഷൻസ് ഓഫിസർ കെന്നി ജീൻ മേരി, സ്ട്രാറ്റജിക് പ്രൊജക്ട്സ് ഡയറക്ടർ നോഡർ അകാൽകാറ്റ്സി എന്നിവരുൾപ്പെടുന്ന സംഘം സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പുറത്താക്കപ്പെട്ട എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, വിവിധ സംസ്ഥാന അസോസിയേഷനുകളിലെ പ്രതിനിധികൾ എന്നിവരുമായും ഇവർ ചർച്ച നടത്തും. നാളെ മടങ്ങും മുൻപു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിനെയും ഇവർ കാണുന്നുണ്ട്.

ഫെഡറേഷന്റെ പ്രസിഡന്റ് പദവിയിൽ 2020 ഡിസംബറിൽ പ്രഫുൽ പട്ടേൽ 12 വർഷം പൂർത്തിയാക്കിയിരുന്നു. ദേശീയ കായിക ചട്ടം അനുസരിച്ച് ഇതു പരമാവധി കാലാവധിയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഫെഡറേഷൻ ഭരണം മൂന്നംഗ സമിതിക്കു കൈമാറിയത്. പരിഷ്കരിച്ച ഭരണഘടന അടുത്തമാസം 15നുള്ളിൽ സമർപ്പിക്കണമെന്നാണു സുപ്രീം കോടതി  നൽകിയ നിർദേശം. 

വിലക്കു വന്നാൽ ലോകകപ്പ് നഷ്ടം 

എഐഎഫ്എഫ് നേതൃത്വത്തെ നി‌ർജീവമാക്കിയതു ഫിഫയുടെ അച്ചടക്ക നടപടിയുടെ പരിധിയിൽ വരും.  വിലക്കുണ്ടായാൽ ഒക്ടോബറിൽ ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് മത്സരം ഉൾപ്പെടെ നഷ്ടമാകും.

English Summary: AIFF crisis; FIFA team in Delhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA