വരുന്നു ഇന്ത്യ- ബ്രസീൽ ഫുട്ബോൾ മത്സരം; ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് എയിൽ

under-17-football
SHARE

സൂറിച്ച്∙ അണ്ടർ 17 വനിതാ ലോകകപ്പിൽ ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിൽ. യുഎസ്എ, ബ്രസീൽ, മൊറോക്കോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. സൂറിച്ചിലെ ഫിഫ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. 16 ടീമുകളെ നാല് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്.

ഒക്ടോബർ 11നു യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്. ഫിഫ, പ്രാദേശിക ഓർഗനൈസിങ് സമിതി (എൽഒസി) യോഗമാണ് വേദി തീരുമാനമെടുത്തത്.

∙ മറ്റു ഗ്രൂപ്പുകൾ

ഗ്രൂപ്പ് ബി: ജർമനി, നൈജീരിയ, ചിലെ, ന്യൂസിലൻഡ്

ഗ്രൂപ്പ് സി: സ്പെയിൻ, കൊളംബിയ, മെക്സിക്കോ, ചൈന

ഗ്രൂപ്പ് ഡി: ജപ്പാൻ, ടാൻസാനിയ, കാനഡ, ഫ്രാൻസ്

English Summary: FIFA U-17 Women's World Cup: India placed in Group A with USA, Brazil and Morocco

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS