ADVERTISEMENT

ബർലിൻ ∙ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന തീരുമാനവുമായി ജർമൻ ഫുട്ബോൾ അസോസിയേഷൻ. ഇനി മുതൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് അവർക്കിഷ്ടമുള്ള രീതിയിൽ പുരുഷ ടീമിലോ വനിതാ ടീമിലോ കളിക്കാമെന്ന് അസോസിയേഷൻ തീരുമാനമെടുത്തു. 

  നേരത്തേ വൈദ്യപരിശോധനകൾക്കും ലിംഗനിർണയത്തിനും ശേഷം അതനുസരിച്ച് ടീം തിരഞ്ഞെടുക്കാനേ അനുമതിയുണ്ടായിരുന്നുള്ളൂ. അമച്വർ, യൂത്ത്, ഫുട്സാൽ തലങ്ങളിലാണ് നിലവിൽ നിയമം നടപ്പിലാക്കുന്നത്. പുതിയ നിയമം അനുസരിച്ച് കളിക്കാർക്ക് ടീം മാറാനും അനുവാദമുണ്ട്. അതായത് ഇപ്പോൾ പുരുഷ ഫുട്ബോളിൽ കളിക്കുന്നവർക്ക് വനിതാ ടീമിലേക്കോ അല്ലെങ്കിൽ തിരിച്ചോ മാറാം. 

ട്രാൻസ്ജെൻഡർ താരങ്ങൾക്കു മത്സരിക്കാനായി പുതിയ ‘ഓപ്പൺ വിഭാഗം’ കൊണ്ടു വരുമെന്ന് ലോക നീന്തൽ സംഘടനയായ ഫിന കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു. 

Content Highlights: German football association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com