ഫിഫ റാങ്കിങ്: ഇന്ത്യയ്ക്ക് മുന്നേറ്റം

indian-football-team
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലനത്തിനിടയിൽ
SHARE

ന്യൂഡൽഹി ∙ രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയുടെ ലോക റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ടീമിനും വനിതാ ടീമിനും മുന്നേറ്റം. 2 പടികൾ മുന്നോട്ടു കയറിയ പുരുഷ ടീം 104–ാം സ്ഥാനത്തെത്തി. വനിതാ ടീം 3 സ്ഥാനങ്ങൾ കയറി 56–ാം റാങ്കിലെത്തി. പുരുഷൻമാരിൽ ലോകകപ്പ് പ്ലേഓഫിൽ മത്സരിച്ച ന്യൂസീലൻഡിനു (103) തൊട്ടു പിന്നിലാണ് ഇന്ത്യ. പുരുഷ റാങ്കിങ്ങിൽ ബ്രസീലും വനിതകളിൽ യുഎസ്എയും ഒന്നാം സ്ഥാനം നിലനിർത്തി. 

English Summary: India jump two places to 104 in FIFA ranking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS