‘ഷക്കീറയുടെ പെരുമാറ്റം ബോസിനെപ്പോലെ; അമ്മയും സഹതാരങ്ങളും ഇഷ്ടപ്പെട്ടിരുന്നില്ല’

singrer-shakira-and-footballer-gerard-pique-love-and-life-story
(ഇടത്) വക്കാ വക്കാ ഗാനത്തിലെ രംഗം, (വലത്) ഷക്കീറെയും പിക്കെയും∙ Image Credits: Youtube & Instagram
SHARE

മഡ്രിഡ്∙ പോപ് ഗായിക ഷക്കീറയ്ക്ക് മുൻ ജീവിതപങ്കാളി ജെറാർദ് പിക്കേയുടെ അമ്മയുമായും സുഹൃത്തുക്കളുടെ ഭാര്യമാരുമായും ഉണ്ടായിരുന്നത് അത്ര നല്ല ബന്ധമല്ലെന്ന വെളിപ്പെടുത്തലുമായി സ്പാനിഷ് മാധ്യമ പ്രവർത്തക. പ്രമുഖ ഓൺലൈൻ പോർട്ടലായ ‘മാർക്ക’യിലെ റിപ്പോർട്ടുകൾ പ്രകാരം കുട്ടികള്‍ക്കായുള്ള നിയമ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണു ഷക്കീറയും പിക്കേയും. 

കുട്ടികളെ തങ്ങൾക്കൊപ്പം വിട്ടുകിട്ടണമെന്ന നിലപാടിലാണ് ഇരുവരും. കുട്ടികൾ 2 പേരും സ്പെയ്നിൽത്തന്നെ തുടരണമെന്നാണു പിക്കേയുടെ നിലപാട്. എന്നാൽ 2 മാസത്തെ അവധിക്കാലത്തിനായി കുട്ടികളെ തനിക്കൊപ്പം മയാമിയിലേക്കു കൊണ്ടുപോകണമെന്നാണു ഷക്കീറ പറയുന്നത്. 

പിക്കേയുടെ സഹതാരങ്ങളുടെ ഭാര്യമാരെയും പെൺസുഹൃത്തുക്കളെയും ഷക്കീറയ്ക്കു വിശ്വാസമില്ലെന്നു പേരു വെളിപ്പെടുത്താൻ തയാറാകാത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമപ്രവർത്തക ലൊറെൻസ വാസ്കെസ് 

മാർക്കയിലൂടെ വെളിപ്പെടുത്തി. ‘പിക്കേയുടെ സഹതാരങ്ങളുടെ ഭാര്യമാരും പെൺസുഹൃത്തുക്കളുമായും ഷക്കീറ അത്ര മികച്ച രീതിയിലല്ല ഇടപെട്ടിരുന്നത്. അവരെക്കാൾ വലിയ ആളാണു താനെന്നാണു ഷക്കീറ കരുതിയിരുന്നത്. 

അതുകൊണ്ടു തന്നെ ഷക്കീറയെ പിക്കേയുടെ സഹ താരങ്ങൾക്കും ഇഷടമായിരുന്നില്ല. ലാ പട്രോണ (ബോസ്) എന്നാണ് അവർ ഷക്കീറയെ കളിയാക്കി വിളിച്ചിരുന്നത്. പിക്കേയുടെ അമ്മയുമായും അത്ര നല്ല ബന്ധമല്ല ഷക്കീറയ്ക്ക് ഉണ്ടായിരുന്നത് ’ – വാസ്കെസ് പറഞ്ഞു.

English Summary: “Shakira didn’t treat them well, she thought she was superior” – Journalist makes bold claim about pop star’s relationship with wives and girlfriends of Pique’s Barcelona teammates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS