സന്തോഷ് ട്രോഫി ടീമിന് സംസ്ഥാന സർക്കാരിന്റെ ആദരം

santosh trophy winners
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു നൽകിയ സ്വീകരണത്തിൽ ടീമംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും മറ്റുമൊപ്പം.
SHARE

തിരുവനന്തപുരം ∙ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും പൊതു കളിസ്ഥലങ്ങൾ ഉണ്ടാകണമെന്നാണു സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളിക്കാർക്കും മുഖ്യ പരിശീലകനും 5 ലക്ഷം രൂപ വീതവും സഹ പരിശീലകർക്കും മാനേജർക്കും 3 ലക്ഷം വീതവുമാണ് സമ്മാനമായി നൽകിയത്. സന്തോഷ് ട്രോഫിയുമായാണ് ടീം നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിനെത്തിയത്.

ഫിഫയുടെയും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെയും പിന്തുണയോടെ സംസ്ഥാനത്തെ അഞ്ചു ലക്ഷം വിദ്യാർഥികൾക്കു ഫുട്‌ബോൾ പരിശീലനം നൽകുന്ന ‘ഗോൾ’ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ആർച്ചറി താരം അനാമിക സുരേഷിനെ സ്പീക്കർ എം.ബി. രാജേഷ് ആദരിച്ചു. മന്ത്രി വി.അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ഡോ.ആർ.ബിന്ദു, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS