അണ്ടർ 17 വനിതാ ടീമംഗത്തോട് മോശം പെരുമാറ്റം: കോച്ചിനെ തിരികെ വിളിച്ചു

football
SHARE

ന്യൂഡൽഹി ∙ വിദേശ പര്യടനത്തിനിടെ അണ്ടർ 17 ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമംഗത്തോടു മോശമായി പെരുമാറിയ സഹപരിശീലകൻ അലക്സ് ആംബ്രോസിനെ തിരികെ വിളിച്ചു. ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിനു മുന്നോടിയായി യൂറോപ്പിൽ പര്യടനത്തിലാണ് ഇന്ത്യൻ ടീം.

അന്വേഷണം ആരംഭിച്ചതായും തുടർനടപടി സ്വീകരിക്കുമെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്രത്യേക ഭരണസമിതി വ്യക്തമാക്കി. സ്വീഡനിലെ മത്സരങ്ങൾക്കു ശേഷം നോർവേയിൽ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീം എത്തിയത്. ഇവിടെ നിന്ന് ഉടൻ നാട്ടിലേക്കു മടങ്ങിയെത്താനാണു മുംബൈ സ്വദേശിയായ അലക്സ് ആംബ്രോസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary: Indian U-17 women's football team coach suspended for alleged 'misconduct'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS