ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ മാനേജ്മെന്റിനോട് അനുവാദം തേടി ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രിമിയർ ലീഗ് സീസണിൽ ആറാം സ്ഥാനത്തായതോടെ യുണൈറ്റഡിന് അടുത്ത സീസൺ ചാംപ്യൻസ് ലീഗിനു യോഗ്യത നേടാനായിരുന്നില്ല. ഇതോടെയാണ് ക്രിസ്റ്റ്യാനോ ക്ലബ് വിടാനൊരുങ്ങുന്നത്. മുപ്പത്തിയേഴുകാരൻ ക്രിസ്റ്റ്യാനോയുടെ അടുത്ത ലക്ഷ്യം വ്യക്തമല്ല. പുതിയ കോച്ച് എറിക് ടെൻഹാഗിനു കീഴിൽ അഴിച്ചു പണിക്കൊരുങ്ങുന്ന യുണൈറ്റ‍ഡ് ക്രിസ്റ്റ്യാനോയ്ക്കു മറുപടി നൽകിയിട്ടില്ല. ഡച്ച് മിഡ്ഫീൽഡർ ഫ്രെങ്കി ഡി യോങ്ങിനെ ടീമിലെത്തിക്കാൻ സ്പാനിഷ് ക്ലബ് ബാർസിലോനയുമായി അവസാനഘട്ട ചർച്ചകളിലാണ് യുണൈറ്റഡ്. 

ഇറ്റാലിയൻ ക്ലബ് യുവന്റസിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിൽ യുണൈറ്റഡിലെത്തിയ ശേഷം ക്രിസ്റ്റ്യാനോ മികച്ച ഫോമിലായിരുന്നെങ്കിലും ടീമിന്റെ പ്രകടനം മോശമായിരുന്നു. യുണൈറ്റഡിനു വേണ്ടി 39 കളികളിൽ 24 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. പ്രിമിയർ ലീഗിൽ ആറാമതായ യുണൈറ്റ‍ഡ് യൂറോപ്പിലെ രണ്ടാംനിര ക്ലബ് ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗിനാണ് യോഗ്യത നേടിയത്.

English Summary: Cristiano Ronaldo tells Manchester United he wants to leave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com