ADVERTISEMENT

മഡ്ഗാവ് ∙ കോഴിക്കോട്ടു ജനിച്ച് ഗോവൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായി മാറിയ മുൻ ഇന്ത്യൻ ഗോൾകീപ്പർ ഇ.എൻ.സുധീർ (76) അന്തരിച്ചു. ഗോവയിലെ മപുസയിലുള്ള വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി 9 മത്സരങ്ങൾ കളിച്ച സുധീർ ഉജ്വലമായ റിഫ്ലക്സുകൾക്കും ഡൈവുകൾക്കും പ്രശസ്തനായിരുന്നു.

കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലൂടെ കളിച്ചു വളർന്ന സുധീർ യങ് ചാലഞ്ചേഴ്‌സ്, യങ് ജെംസ് ക്ലബ്ബുകൾക്കു വേണ്ടി കളിച്ചു. കേരളത്തിനായി 2 സന്തോഷ് ട്രോഫി ടൂർണമെന്റ് കളിച്ച ശേഷം 1971ലാണ് ഗോവയിലെത്തിയത്. സേസ ഗോവയിലൂടെ തുടങ്ങിയ സുധീർ പിന്നീട് വാസ്കോയിലെത്തി. ഗോവയ്ക്കു വേണ്ടി 3 സന്തോഷ് ട്രോഫിയും മഹാരാഷ്ട്രയ്ക്കു വേണ്ടി ഒരു സന്തോഷ് ട്രോഫിയും കളിച്ചു.

വാസ്‌കോയിൽ ചേർന്ന വർഷം തന്നെ ടോക്കിയോയിൽ നടന്ന ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ജൂനിയർ ടീമിനു വേണ്ടി കളിച്ചു. 1972ൽ റങ്കൂണിൽ നടന്ന പ്രീ ഒളിംപിക് ഫുട്‌ബോൾ ചാംപ്യൻഷിപ്പിലൂടെയായിരുന്നു ഇന്ത്യൻ സീനിയർ ടീമിനു വേണ്ടിയുള്ള അരങ്ങേറ്റം.

1973 മെർദേക്ക കപ്പിലും 1974 ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്കു വേണ്ടി കളിച്ചു. 1976ൽ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനുമായി. വിരമിച്ചതിനു ശേഷം സുധീർ മൂന്നു പതിറ്റാണ്ട് ദോഹയിലായിരുന്നു. ഭാര്യ: പരേതയായ ലൂഡ്സ്. മക്കൾ: അനൂപ് (ബ്രിട്ടിഷ് എയർവെയ്സ്), ജോൻക്വിൻ (ഗോവ ഒബ്സർവർ).

English Summary: Former India footballer EN Sudhir passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com