കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യയുടെയും മുന്നേറ്റനിര താരം സഹൽ അബ്ദുൽ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ബാഡ്മിന്റൻ താരം റേസ ഫർഹത്താണു സഹലിന്റെ ജീവിതപങ്കാളിയാകുക. ‘എന്റെ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഞങ്ങൾ ഔദ്യോഗികമാക്കുകയും ചെയ്തു’– വിവാഹ നിശ്ചയ ചിത്രത്തോടൊപ്പം സഹൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകരാണ് ഇരുവർക്കും ആശംസകൾ അർപിക്കുന്നത്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരങ്ങളിൽ ഒരാളായിരുന്നു സഹൽ. ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനോടാണു ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ നടന്ന എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ വിജയ ഗോൾ നേടിയതും സഹലാണ്.
English Summary: Sahal Abdul Samad gets engaged