ലോകകപ്പ് ടിക്കറ്റ് വിൽപന: മൂന്നാം ഘട്ടം ഇന്നു മുതൽ; വിൽപന ആദ്യമെത്തുന്നവർക്കെന്ന രീതിയിൽ

FBL-WC-2022-QATAR
(Photo by KARIM JAAFAR / AFP)
SHARE

ദോഹ ∙ ഫിഫ ഖത്തർ ലോകകപ്പിനു നാലര മാസം മാത്രം ശേഷിക്കെ ടിക്കറ്റ് വിൽപനയുടെ മൂന്നാം ഘട്ടത്തിന് ഇന്നു തുടക്കം. നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവർക്കു ടിക്കറ്റ് എന്ന രീതിയിലാണ് ഇത്തവണ വിൽപന. ദോഹ പ്രാദേശിക സമയം ഉച്ചയ്ക്കു 12നാണ് (ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2.30) ടിക്കറ്റ് വിൽപനയ്ക്കു തുടക്കം.

ഓഗസ്റ്റ് 16 വരെ ടിക്കറ്റ് വിൽപനയുണ്ടാകും. ഇഷ്ട ടീമിന്റെ മത്സരം തിരഞ്ഞെടുത്ത ശേഷം ഉടൻ തന്നെ പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ടിക്കറ്റ് ഉടമകൾക്കു ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കാൻ ഹയാ കാർഡുകളും നിർബന്ധമാണ്.

താമസം ബുക്ക് ചെയ്തതിന്റെ സ്ഥിരീകരണം ഉൾപ്പെടെ വേണം ഹയാ കാർഡിന് അപേക്ഷിക്കാൻ. റജിസ്‌ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയാക്കിയവർക്കു ഡിജിറ്റൽ ഹയാ കാർഡുകൾ ലഭിക്കും.
ടിക്കറ്റിനായി https://www.fifa.com/tickets എന്ന വെബ്‌സൈറ്റും ഹയാ കാർഡിനായി https://hayya.qatar2022.qa/ എന്ന വെബ്‌സൈറ്റും സന്ദർശിക്കാം.

English Summary: FIFA World Cup 2022 tickets Sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA