ആദ്യ പകുതിയിൽ 2–0; കളി തീരുമ്പോൾ 95–0! എങ്ങനെ ഗോളടിച്ചാലും ഇങ്ങനെ ജയിക്കാനാവുമോ? ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ രണ്ടാം ഡിവിഷൻ ചാംപ്യൻഷിപ്പിലാണ് അന്തം വിട്ടു പോകുന്ന സ്കോർ ലൈൻ. മറ്റൊരു മത്സരത്തിന്റെ സ്കോറിങ്ങും ഇതുപോലെ തന്നെ. ആദ്യ പകുതിയിൽ 7–1; കളി തീർന്നപ്പോൾ 91–1!
രേഖകൾ പ്രകാരം രണ്ടു മത്സരങ്ങളിലായി പിറന്നത് 187 ഗോളുകൾ. അവിശ്വസനീയ സംഭവം അന്വേഷിക്കാനൊരുങ്ങുകയാണ് ഫുട്ബോൾ അസോസിയേഷൻ. ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നായ സിയറ ലിയോൺ ഫിഫ റാങ്കിങ്ങിൽ 113–ാം സ്ഥാനത്താണ്. 2014ൽ 50–ാം സ്ഥാനത്തെത്തിയ ചരിത്രവും അവർക്കുണ്ട്.
English Summary: Sierra Leone probes 'impractical' scorelines of 91-1 and 95-0