ADVERTISEMENT

ഫെറാറി കാർ‌ കമ്പനിയുടെ സ്ഥാപകനായ എൻസോ ഫെറാറിയും ജർമൻ ഫുട്ബോളർ മെസൂട് ഓസിലും തമ്മിലെന്താണ് ബന്ധം? ഒറ്റക്കാഴ്ചയിൽ ഇരട്ടകളാണെന്നു തോന്നുമെങ്കിലും ഒരു ബന്ധവുമില്ല. എൻസോ ഫെറാറി മരിച്ച വർഷമാണ് ഓസിൽ ജനിച്ചത്. ഇതു മാത്രമാണ് ഇരുവരെയും ബന്ധിപ്പിക്കുന്ന ഘടകം. ഇതിന്റെ ചുവടുപിടിച്ച് എൻസോ ഫെറാറിയുടെ പുനർജന്മമാണ് ഓസിൽ എന്നു വരെ പ്രചാരണമുണ്ടായി.

റേസ് ‍‍‍ഡ്രൈവറായിരുന്നു ഇറ്റലിക്കാരനായ എൻസോ ഫെറാറി. 1929ൽ സ്കുഡേറിയ ഫെറാറി എന്ന സ്ഥാപനം തുടങ്ങിയാണ് കാർ നിർമാണ രംഗത്തേക്കു ചുവടുവച്ചത്. 1940ൽ ആദ്യ റേസിങ് കാർ ഫെറാറി പുറത്തിറക്കി. 1988 ൽ 90–ാം വയസ്സിലായിരുന്നു എൻസോ ഫെറാറിയുടെ അന്ത്യം.

ഫെറാറി മരിച്ച് ഒരു മാസത്തിനുശേഷമാണ് ഓസിൽ ജനിച്ചത്. തുർക്കി വംശജനായ ഓസിൽ 2009ൽ 20–ാം വയസ്സിൽ ജർമൻ‌ ദേശീയ ടീമിൽ അരങ്ങേറി. 2014ൽ ലോകകപ്പ് ജേതാക്കളായ ജർമൻ ടീമിൽ അംഗമായിരുന്നു.

 

Content Highlight: Is Mesut Ozil related to Enzo Ferrari?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com