ബിനോ ജോർജ് ഈസ്റ്റ് ബംഗാളിലേക്ക്; ഐഎസ്എലിൽ സഹപരിശീലകനാകും

Coach-bino-george
ബിനോ ജോർജ് (ഫയൽ ചിത്രം)
SHARE

കൊൽക്കത്ത ∙ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത മലയാളി പരിശീലകൻ ബിനോ ജോർജ് കൊൽക്കത്തയിലേക്ക്. ഐഎസ്എൽ ക്ലബ് ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകനായി ബിനോ ജോർജിനെ നിയമിച്ചതായാണ് റിപ്പോർട്ട്. ഈസ്റ്റ് ബംഗാൾ റിസർവ് ടീമിന്റെ ചുമതല ബിനോ ജോർജിനായിരിക്കും. ഡ്യൂറൻഡ് കപ്പിലും കൊൽക്കത്ത ഫുട്ബോൾ ലീഗ് പ്രീമിയർ ഡിവിഷനിലും കളിക്കുന്ന ടീമിനെ പരിശീലിപ്പിക്കുക നാൽപ്പത്തഞ്ചുകാരനായ ബിനോ ജോർജായിരിക്കുമെന്നാണ് വിവരം.

‍ഡ്യൂറൻഡ് കപ്പിൽ ഓഗസ്റ്റ് 16ന് ബദ്ധവൈരികളായ എടികെ മോഹൻ ബഗാനെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരം. എടികെയ്ക്കു പുറമേ മുംബൈ സിറ്റി എഫ്‍സി രാജസ്ഥാൻ യുണൈറ്റഡ്, ഇന്ത്യൻ നേവി എന്നീ ടീമുകളാണ് ഈസ്റ്റ് ബംഗാൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലുള്ളത്.

2021–22 സീസണിൽ കേരളത്തെ സന്തോഷ് ട്രോഫി ചാംപ്യൻമാരാക്കിയതിന്റെ തിളക്കവുമായാണ് ബിനോ ജോർജ് കൊൽക്കത്ത ക്ലബ്ബിലെത്തുന്നത്. തൃശൂർ ചെമ്പൂക്കാവുകാരനായ ബിനോയുടെ പേര് കേരള ഫുട്ബോൾ പരിശീലന ചരിത്രത്തിൽ സ്വർണ ലിപികളാൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ എഎഫ്സി പ്രോ ലൈസൻസ് കോച്ചായ ബിനോ, മൂന്നാം തവണയാണു കേരളത്തെ സന്തോഷ് ട്രോഫിയിൽ പരിശീലിപ്പിച്ചത്. കിരീടനേട്ടം ആദ്യവും.

English Summary: Bino George set to become East Bengal reserve team coach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}