കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് കൊച്ചിയിലെത്തി. തിങ്കളാഴ്ച രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവാന് ഗംഭീര വരവേൽപാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയത്. മഞ്ഞപ്പൂക്കളും ഫോട്ടോകളും പൊന്നാടയും നൽകി ഇവാനെ മഞ്ഞപ്പട സ്വീകരിച്ചു. സീസണിൽ മികച്ച പ്രകടനം തന്നെ ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുമെന്ന് ഇവാൻ മാധ്യമങ്ങളോടു പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊപ്പം ഇവാന്‍ ചാന്റുകളുടെ ഭാഗമാകുകയും ചെയ്തു. സെൽഫികള്‍ക്കും പോസ് ചെയ്ത ശേഷമാണ് ഇവാൻ ഹോട്ടലിലേക്കു പോയത്. ഇന്നും നാളെയുമായി ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം താരങ്ങളും കൊച്ചിയിലെത്തും. വിദേശ താരങ്ങളും കൊച്ചിയിലേക്കു പുറപ്പെട്ടുകഴിഞ്ഞു.
ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉടന്‍ കൊച്ചിയില്‍ പരിശീലനമാരംഭിക്കും. യുഎഇയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ്‍ മത്സരങ്ങൾ നടക്കുക. ഡ്യുറൻഡ് കപ്പിലും ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ഇവാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ കളിച്ചിരുന്നു.
English Summary: Kerala Blasters coach Ivan Vukumanovic reached Kochi