മഞ്ഞ കാർഡ് ഉയർത്തി; അർജന്റീനയിൽ വനിതാ റഫറിയെ തല്ലിവീഴ്ത്തി ഫുട്ബോൾ താരം– വിഡിയോ

റഫറിയെ ഫുട്ബോൾ താരം തല്ലി വീഴ്ത്തുന്നു. Photo: Twitter@NahuelPalma
റഫറിയെ ഫുട്ബോൾ താരം തല്ലി വീഴ്ത്തുന്നു. Photo: Twitter@NahuelPalma
SHARE

ബ്യൂനസ് ഐറിസ്∙ അർജന്റീനയിൽ ഫുട്ബോൾ മത്സരത്തിനിടെ വനിതാ റഫറിയെ തല്ലി ഫുട്ബോൾ താരം. ഒരു പ്രാദേശിക ടൂർണമെന്റിൽ ഗാർമനീസ്, ഇൻഡിപെൻഡൻസിയ ടീമുകളുടെ പോരാട്ടത്തിനിടെയാണ് റഫറിക്കു നേരെ അതിക്രമമുണ്ടായത്. ഗാർമനീസ് താരം ക്രിസ്റ്റ്യൻ ടിറോണെ റഫറി ദാൽമ കോര്‍ട്ടാഡിയെ അടിച്ചുവീഴ്ത്തി.

മത്സരത്തിനിടെ ക്രിസ്റ്റ്യൻ ടിറോണെയ്ക്കെതിരെ റഫറി മഞ്ഞ കാർഡ് ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഫറിയുടെ പിന്നായെത്തിയ താരം അടിച്ചു വീഴ്ത്തിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. റഫറിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

ക്രിസ്റ്റ്യൻ ടിറോണെയെ പൊലീസ് അറസ്റ്റ് ചെയ്തു. താരത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതായി ഗാർമനീസ് ക്ലബ് അറിയിച്ചു.

English Summary: Argentine footballer arrested after sending female referee to hospital with brutal punch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}