ADVERTISEMENT

ലണ്ടൻ∙ വനിത യൂറോ കപ്പ് ചാംപ്യന്‍മാരായതിന്റെ ആഘോഷത്തിമിർപ്പിൽ ഇംഗ്ലണ്ട് ടീം. ചാംപ്യന്‍മാരായ ടീമിനെ സ്വീകരിക്കാന്‍ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. പരിശീലകയുടെ വാര്‍ത്താസമ്മേളന വേദിയില്‍ നിന്നും ട്രുഫാല്‍ഗൂ സ്ക്വയറിലേയ്ക്ക് വരെ ചാംപ്യന്‍ ടീമിന്റെ വിജയാഘോഷം എത്തി.

1966ലെ ലോകകിരീടത്തിന് ശേഷം ഇംഗ്ലണ്ടിലേയ്ക്ക് ആദ്യമായി മറ്റൊരു പ്രധാന കിരീടമെത്തിച്ച ടീമിനെ എലിസബത്ത് രാജ്‍ഞിയും അഭിനന്ദിച്ചു. ഫുട്ബോളിലേയ്ക്ക് കൂടുതല്‍ പെണ്‍കുട്ടികളുടെ കടന്നുവരവിന് കിരീടനേട്ടം വഴിയൊരുക്കുമെന്ന് താരങ്ങള്‍ പ്രതീക്ഷ പങ്കുവച്ചു.

എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ ജർമനിയെ 2–1നു തോൽപിച്ചാണ് ഇംഗ്ലണ്ട് യൂറോ വനിതാ ഫുട്ബോൾ കിരീടം സ്വന്തമാക്കിയത്. 110–ാം മിനിറ്റിൽ ക്ലോ കെല്ലിയാണ് വിജയഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യ യൂറോ കിരീടമാണിത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ 87,192 കാണികളാണ് മത്സരം കാണാനെത്തിയത്. യുവേഫ മത്സരങ്ങളിലെ റെക്കോർഡാണിത്.

 

English Summary: England Celebrating Womens Euro Cup champions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com