ഹാലൻഡിന്റെ ഇരട്ട ഗോളിൽ ജയിച്ച് സിറ്റി; തോറ്റ് തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗില്‍ ബ്രൈറ്റനോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 2–1നാണ് സീസണിലെ ആദ്യ മത്സരം യുണൈറ്റഡ് തോറ്റുകൊണ്ടു തുടങ്ങിയത്. ബ്രൈറ്റനുവേണ്ടി പാസ്കൽ ഗ്രോബ് (30,39) ഇരട്ട ഗോൾ നേടി. ബ്രൈറ്റൻ താരം അലെക്സിസ് മാക് അലിസ്റ്ററിന്റെ സെൽഫ് ഗോളാണു (68) മാഞ്ചസ്റ്ററിന് ഒരു ഗോൾ നേടിക്കൊടുത്തത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം ഇറങ്ങിയെങ്കിലും സമനില ഗോൾ നേടാൻ യുണൈറ്റഡിനു സാധിച്ചില്ല. അതേസമയം മറ്റൊരു മത്സരത്തിൽ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കി മാഞ്ചസ്റ്റർ സിറ്റി സീസൺ ഗംഭീരമായി തുടങ്ങി.
ജർമൻ ക്ലബ് ബൊറൂസിയോ ഡോട്മുണ്ടിൽനിന്നെത്തിയ എർലിങ് ഹാലൻഡ് ഇരട്ട ഗോൾ നേടി. 36 (പെനൽറ്റി ഗോൾ), 65 മിനിറ്റുകളിലായിരുന്നു ഹാലൻഡിന്റെ ഗോളുകൾ. ലെസ്റ്റർ– ബ്രെന്റ്ഫോർഡ് മത്സരം സമനിലയിൽ പിരിഞ്ഞു (2–2).
English Summary: Erling Haaland Double Gives Manchester City Dream Start, Manchester United Beaten By Brighton