ഛേത്രിക്കും മനീഷയ്ക്കും പുരസ്കാരം

Sunil Chhetri, Manisha Kalyan
സുനിൽ ഛേത്രി, മനീഷ കല്യാണ്‍
SHARE

ന്യൂഡൽഹി ∙ 2021–22 സീസണിലെ മികച്ച താരങ്ങൾക്കുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പുരസ്കാരങ്ങൾ സുനിൽ ഛേത്രിക്കും മനീഷ കല്യാണിനും. ഏഴാം തവണയാണ് ഛേത്രി മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടുന്നത്. മനീഷ ആദ്യമായാണ് മികച്ച വനിതാ ഫുട്ബോളറാകുന്നത്.

2007ൽ ആദ്യമായി പുരസ്കാരം നേടിയ ഛേത്രി പിന്നീട് 2011, 2013, 2014, 2017, 2018 വർഷങ്ങളിലും നേട്ടം ആവർത്തിച്ചു. കഴിഞ്ഞ വർഷം 5 ഗോളുകളോടെ ദേശീയ ടീമിന്റെ ടോപ് സ്കോററായ മുപ്പത്തിയെട്ടുകാരൻ ഛേത്രി സാഫ് കപ്പിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

English Summary: Sunil Chhetri, Manisha Kalyan Win AIFF Footballers of the Year Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA