‘അനാവശ്യമായി ഇടപെടുന്നു, ഫിഫയെ തെറ്റിദ്ധരിപ്പിച്ചു; പ്രഫുലിനെ വിലക്കണം’

praful-patel
പ്രഫുൽ പട്ടേൽ
SHARE

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി പ്രത്യേക ഭരണ സമിതി. കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും ഫിഫ നേതൃത്വത്തെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും കാട്ടിയാണു സുപ്രീംകോടതിയെ സമീപിച്ചത്. 

എഐഎഫ്എഫ് ഭരണത്തിൽ പുറത്തു നിന്നുള്ളവരുടെ ഇടപെടലുണ്ടെന്നു വിലയിരുത്തിയ ഫിഫ,  വിലക്കു ഭീഷണിയുമായി ഏതാനും ദിവസം മുൻപു കത്തയച്ചിരുന്നു. ഫിഫ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതിനു പിന്നിൽ പ്രഫുൽ പട്ടേലാണെന്നു കണ്ടെത്തിയ ഭരണ സമിതി ഇത്തരം ഇടപെടലുകൾക്കെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണു കോടതിയലക്ഷ്യ ഹർജി നൽകിയത്. 

 ഫുട്ബോൾ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നു രാജ്യസഭാംഗം കൂടിയായ പ്രഫുൽ പട്ടേലിനെ വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഏതാനും സംസ്ഥാന അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും നടപടിയാവശ്യപ്പെട്ടിട്ടുണ്ട്.

‘ഫിഫയുടെ കൗൺസിൽ അംഗമെന്ന പദവി പ്രഫുൽ പട്ടേൽ ദുരുപയോഗം ചെയ്തുവെന്നു വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഫുട്ബോൾ ഫെഡറേഷന്റെ മികവുയർത്താൻ കോടതി നടത്തുന്ന പല ശ്രമങ്ങളെയും സംസ്ഥാന അസോസിയേഷനുകളുടെ കൂട്ടുപിടിച്ച് തകർക്കാനാണു പ്രഫുൽ പട്ടേൽ ശ്രമിക്കുന്നത്’ കോടതിയലക്ഷ്യ ഹർജിയിൽ പറയുന്നു. 

പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ സംസ്ഥാന അസോസിയേഷനുകളിലെ ഏതാനും അംഗങ്ങളുടെ യോഗം ഈ മാസം ആറിന് നടന്നുവെന്നും ഹർജിയിൽ പറയുന്നു.

English Summary: CoA moves SC seeking contempt against Praful Patel in AIFF case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}