നഗ്നയാക്കി ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു, പീഡിപ്പിച്ചു; ഗിഗ്സിനെതിരെ മുൻ കാമുകി

ryan
റയാൻ ഗിഗ്സ് ( ചിത്രം. twitter.com/sportbible)
SHARE

ലണ്ടൻ∙ മുൻ കാമുകിയെ പീഡിപ്പിച്ചുവെന്ന കേസിൽ വിചാരണ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റയാൻ ഗിഗ്സിനെതിരെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഞായറാഴ്ച ആരംഭിച്ച കേസിന്റെ വിചാരണ തുടരുകയാണ്. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ചാറ്റുകൾ ഉൾപ്പെടെ പുറത്തുവന്നത്. ഇതോടെ താരത്തിനെതിരെ കുരുക്ക് മുറുകുകയാണ്.  

കാമുകി കെയ്റ്റ് ഗ്രെവില്ലെയാണ് ഗിഗ്സിനെതിരെ പരാതി നൽകിയത്. മൂന്ന് വർഷത്തോളം തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് ഗ്രെവില്ലെയുടെ പരാതി. ‘‘ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചപ്പോൾ ഉപദ്രവിച്ചു, ഭീഷണി സന്ദേശങ്ങൾ അയച്ചു. താനുമായി ബന്ധമുണ്ടായിരുന്ന അതേ സമയത്ത് മറ്റ് എട്ട് സ്ത്രീകളുമായും ഗിഗ്സ് ബന്ധം പുലർത്തിയിരുന്നു. നഗ്നയാക്കി തന്നെ ഹോട്ടൽ മുറിയിൽ നിന്നും പുറത്തേക്ക് തള്ളിവിട്ടു. ബാഗും വസ്ത്രങ്ങളും വിലച്ചെറിഞ്ഞു. ടവൽ ഉപയോഗിച്ചാണ് ശരീരം മറച്ചത്. ശാരീരികമായും മാനസികമായും കടുത്ത പീഡനമേൽക്കേണ്ടി വന്നു. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച തന്റെ സഹോദരിയെ ആക്രമിക്കാനും ഗിഗ്സ് ശ്രമിച്ചു. തന്റെ നിരവധി നഗ്നഫോട്ടോകളും ഗിഗ്സിന്റെ കൈവശമുണ്ടെന്നും ഗ്രെവില്ലെ വെളിപ്പെടുത്തി.

ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ചാറ്റുകളുൾപ്പെടെ വിചാരണക്കോടതി പരിശോധിക്കാൻ ആരംഭിച്ചത്. 2017 മുതൽ 2020 വരെയാണ് പീഡനം നടന്നത്. നാൽപ്പത്തിയെട്ടുകാരനായ റയാൻ അടുത്തിടെ വരെ വെയ്ൽസ് ദേശീയ ടീമിന്റെ പരിശീലകനായിരുന്നു.  

English Summary: Manchester United  legend's Ryan Giggs case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}