ADVERTISEMENT

പേർഷ്യൻ ഉൾക്കടലിൽ സൗദി അറേബ്യയോടു ചേർന്നു കിടക്കുന്ന ഉപദ്വീപാണ് ഖത്തർ. കടലിൽ നിന്നു കിട്ടുന്ന മുത്തുകളുടെ വ്യാപാരമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഖത്തർ സമ്പദ് വ്യവസ്ഥയുടെ കനം. 1940കളിൽ ഭൂമിക്കടിയിൽ എണ്ണസമ്പത്തു കണ്ടെത്തുകയും 1971ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും ചെയ്തതോടെ ഖത്തർ പുരോഗതിയിലേക്ക് ‘പെട്രോളടിച്ചു’.

നന്നേ ചെറിയ രാജ്യമാണെങ്കിലും ലോകത്തെ മനോഹരമായ എന്തും തങ്ങളുടെ രാജ്യത്തു വേണം എന്ന മനസ്സാണ് ഒടുവിൽ ഫുട്ബോൾ ലോകകപ്പിനെയും ഖത്തറിന്റെ മണ്ണിലെത്തിച്ചത്. ലോകകപ്പിനായി ഖത്തറിലേക്കു പോകുന്നവരെ കാത്തിരിക്കുന്നത് എന്തെല്ലാമാണ്?

cycle-road
ലോകത്തെ ഏറ്റവും നീളമേറിയ സൈക്ലിങ് പാത ദോഹയിലാണ്. 33 കിലോമീറ്റർ നീളമുള്ള ഒളിംപിക് സൈക്ലിങ് ട്രാക്ക് ആണിത്.
oryx
ഖത്തറിന്റെ ദേശീയ മൃഗമാണ് ആന്റിലോപ് വിഭാഗത്തിൽ പെട്ട അറേബ്യൻ ഒറിക്സ്. കുതിരയോട്ടവും ഫാൽക്കൺ പക്ഷികളെ ഉപയോഗിച്ചുള്ള വേട്ടയാടലുമാണ് ഖത്തറിലെ പ്രധാനപ്പെട്ട രണ്ടു കായിക വിനോദങ്ങൾ. സ്വാഭാവിക വനങ്ങളില്ലാത്ത രാജ്യങ്ങളിലൊന്നാണ് ഖത്തർ. എന്നാൽ കൃത്രിമമായി വച്ചു പിടിപ്പിച്ച വനമേഖലകൾ ഖത്തറിലുണ്ട്.
sook
സൂഖ് വാഖിഫ്: ദോഹയിലെ പൗരാണികത തുളുമ്പുന്ന വാണിജ്യത്തെരുവാണ് സൂഖ് വാഖിഫ്. സംഗീത പരിപാടികൾ മുതൽ റസ്‌ലിങ് വരെ ഇവിടെ നടക്കാറുണ്ട്.
dhoha-cornish
ദോഹ കോർണിഷ്: കടലിനോടു ചേർന്നു കിടക്കുന്ന ദോഹയിലെ നഗരകേന്ദ്രമാണ് ദോഹ കോർണിഷ്. 7 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കോർണിഷിലാണ് ഖത്തറിലെ ദേശീയ ആഘോഷങ്ങളെല്ലാം നടക്കുക.
pearl-qatar
പേൾ ഖത്തർ: ഖത്തറിലെ ആദ്യ മനുഷ്യനിർമിത ദ്വീപാണ് പേൾ ഖത്തർ. നിലവിൽ 4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പേൾ ഖത്തർ ദോഹയിലെ ആഡംബര താമസകേന്ദ്രങ്ങളിലൊന്നാണ്.
muthas
ഖത്തറിന്റെ ഏറ്റവും പ്രശസ്തനായ കായികതാരങ്ങളിലൊരാളാണ് ഹൈജംപ് താരം മുതാസ് ഈസ ബർഷിം. ടോക്കിയോ ഒളിംപിക്സിൽ ഇറ്റാലിയൻ താരം ജിയാൻമാർക്കോ ടംബേരിയുമായി സ്വർണം പങ്കുവച്ച് ബർഷിം കയ്യടി നേടിയിരുന്നു.
Sports-Kottayam-Manorama-Third-A-13082022-20.sla

 

English Summary: 2022 Qatar World Cup countdown begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com