സന്ദേശ് ജിങ്കാൻ ഇനി ബെംഗളൂരു എഫ്സിയിൽ; സ്ഥിരീകരിച്ച് ക്ലബ്ബിന്റെ ട്വീറ്റ്

sandesh-jhingan
സന്ദേശ് ജിങ്കാൻ (ഫയൽ ചിത്രം)
SHARE

ബെംഗളൂരു ∙ എടികെ മോഹൻ ബഗാൻ കരാർ പുതുക്കാൻ വിസമ്മതിച്ചതോടെ പുതിയ തട്ടകം തേടിയ ഇന്ത്യൻ താരം സന്ദേശ് ജിങ്കാൻ, ഇനി ബെംഗളൂരു എഫ്‍സിയുടെ പ്രതിരോധം കാക്കും. സന്ദേശ് ജിങ്കാനെ ടീമിലെത്തിച്ച വിവരം ബെംഗളൂരു എഫ്‍സി ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. എടികെ മോഹൻ ബഗാൻ വിട്ട ജിങ്കാൻ, ഈസ്റ്റ് ബംഗാളിലേക്കോ ബെംഗളൂരു എഫ്‍സിയിലേക്കോ പോകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തെ ടീമിലെത്തിച്ച വിവരം ബെംഗളൂരു സ്ഥിരീകരിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് താരമായിരിക്കെ 2016–17 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ബെംഗളൂരു എഫ്‍സിക്കായി കളിച്ചിട്ടുള്ള ജിങ്കാൻ, അഞ്ച് വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് അതേ ടീമിലേക്കു തിരിച്ചെത്തുന്നത്.

‘മുൻപ് ലോൺ അടിസ്ഥാനത്തിൽ ഇവിടെ കളിച്ചിരുന്ന സമയത്തെ രസകരമായ ഒട്ടേറെ ഓർമകൾ മനസ്സിലുണ്ട്. അന്ന് ടീമിലുണ്ടായിരുന്ന പലരും ഇപ്പോഴും ബെംഗളൂരു നിരയിലുണ്ട്. അന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മികച്ച റിസൾട്ട് ഉണ്ടാക്കാനും ടീമിനു കഴിഞ്ഞിരുന്നു’ – ബെംഗളൂരുവിലേക്കുള്ള മാറ്റം ഉറപ്പായതിനു പിന്നാലെ ജിങ്കാൻ ‘ടൈംസ് ഓഫ് ഇന്ത്യ’യോടു പറഞ്ഞു.

English Summary: Sandesh Jhingan Joins Bengaluru FC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}