ലോകകപ്പ് ടിക്കറ്റ് മാത്രം പോരാ; ഹയാ കാർഡ് കൂടി വേണം!

Mail This Article
ദോഹ ∙ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ സമയത്തു ദുബായിലോ കുവൈത്തിലോ മറ്റോ താമസിച്ച് വിമാനത്തിൽ ഖത്തറിലെത്തി മത്സരം കണ്ട് അന്നു തന്നെ മടങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഖത്തർ പ്രവേശനത്തിനുള്ള ഹയാ കാർഡിന് അപേക്ഷിച്ചു തുടങ്ങാം. ലോകകപ്പിന്റെ സമയങ്ങളിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള ആരാധകരുടെ ദിവസേന യാത്ര സുഗമമാക്കാൻ ഖത്തർ എയർവേയ്‌സും ജിസിസിയിലെ വിമാന കമ്പനികളും ചേർന്നു മാച്ച് ഡേ ഷട്ടിൽ സർവീസുകൾ നടത്തുന്നുണ്ട്. അതിന് ടിക്കറ്റിനൊപ്പം ഹയാ കാർഡും നിർബന്ധമാണ്.
സൗദി അറേബ്യയുടെ സൗദിയ, ദുബായിയുടെ ഫ്ലൈ ദുബായ്, എയർ അറേബ്യ, കുവൈത്തിന്റെ കുവൈത്ത് എയർവേയ്‌സ്, ഒമാന്റെ ഒമാൻ എയർവേയ്‌സ് എന്നിവയാണ് നിലവിൽ ഖത്തർ എയർവേയ്‌സിന്റെ മാച്ച് ഡേ ഷട്ടിൽ സർവീസുമായി സഹകരിക്കുന്നത്. ഖത്തറിലേക്കുള്ള പ്രവേശന വീസ കൂടിയാണ് ഹയാ കാർഡ്. ഹയാ കാർഡുള്ളവർക്കു ലോകകപ്പ് സമയത്തു ഖത്തറിലെ പൊതുഗതാഗതം സൗജന്യമാണ്.
English Summary: Need for Hayya card for gaoing to Qatar Football world cup