ADVERTISEMENT

ശതാവരിച്ചെടിയും ഫുട്ബോൾ ലോകകപ്പും തമ്മിൽ എന്താണ് ബന്ധം? കളിക്കാരുടെ ആരോഗ്യത്തിന് ശതാവരി കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങൾ നല്ലതാണെന്നു വേണമെങ്കിൽ പറയാം. എന്നാൽ ബ്രിട്ടീഷുകാരി ജെമിമ പാക്കിങ്ടന് ശതാവരിത്തണ്ട് ഒരു ഉപകരണം ആണ്– ലോകകപ്പ് ജേതാക്കളെ പ്രവചിക്കാനുള്ള ഉപകരണം. ബ്രിട്ടനിലെ അറിയപ്പെടുന്ന ‘പ്രവാചക’യായ ജെമിമ ഈ വിദ്യ വഴി ലോകകപ്പ് ജേതാവിനെയും തിരഞ്ഞെടുത്തു കഴിഞ്ഞു– കഴിഞ്ഞ വട്ടം ഫൈനലിൽ തോറ്റ ക്രൊയേഷ്യ! 

അറുപത്തിയഞ്ചുകാരി ജെമിമയുടെ പ്രവചന വിദ്യയിങ്ങനെ: ശതാവരിത്തണ്ടുകൾ മേൽപ്പോട്ടെറിയും. അവ എങ്ങനെ നിലത്തു വീണ് ക്രമീകരിക്കപ്പെടും എന്നതിലുണ്ട് ഒരോ കാര്യങ്ങളുടെയും ഭാവി! 

2010 ലോകകപ്പ് മത്സരങ്ങൾ പ്രവചിച്ച് താരമായ പോൾ നീരാളിയുടെയും 2018 ലോകകപ്പ് മത്സരങ്ങൾ പ്രവചിച്ച അക്കിലീസ് പൂച്ചയുടെയും പിൻഗാമിയാവാനാണ് ‘മിസ്റ്റിക് വെജ്’ എന്നറിയപ്പെടുന്ന ജെമിമ ഒരുങ്ങുന്നത്. എന്നാൽ ജെമിമയുടെ പ്രവചനങ്ങൾ ഫുട്ബോളിൽ മാത്രം ഒതുങ്ങുന്നില്ല. ആൻ‌ഡി മറെ വിമ്പിൾഡൻ ചാംപ്യനാകുമെന്നും ബോറിസ് ജോൺസൻ പ്രധാനമന്ത്രിയാകുമെന്നുമെല്ലാം പ്രവചിച്ച് ബ്രിട്ടനിൽ നേരത്തേ തന്നെ ഒരു ചെറിയ സെലിബ്രിറ്റിയാണ് ജെമിമ. 

ഭാവി പ്രവചിക്കാനുള്ള ശേഷി തന്റെ അമ്മൂമ്മയിൽ നിന്നു പാരമ്പര്യമായി കിട്ടിയതാണെന്നാണ് ജെമിമ പറയുന്നത്. അമ്മൂമ്മ ഭാവി പ്രവചിച്ചിരുന്നത് തേയിലച്ചെടി ഉപയോഗിച്ചായിരുന്നു. ജെമിമ ഒന്നു മാറ്റിപ്പിടിച്ചു ശതാവരിയിലേക്കു മാറി. വൂസ്റ്റർഷെറിലെ ഈവ്ഷാം പ്രദേശത്തു വളരുന്ന ശതാവരിച്ചെടികളാണ് ജെമിമ പ്രവചനത്തിന് ഉപയോഗിക്കുന്നത്.

English Summary: Psychic Who ‘Sees The Future’ Through Asparagus Makes 2022 Predictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com