ADVERTISEMENT

ദോഹ ∙ ഇക്വഡോറിനെ ഖത്തർ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കണമെന്ന തങ്ങളുടെ പരാതി വേഗം തീർപ്പാക്കണമെന്ന് ചിലെ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയോട് ആവശ്യപ്പെട്ടു. തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ പൗരത്വ യോഗ്യതയില്ലാത്ത താരത്തെ കളിപ്പിച്ചുവെന്നു പറഞ്ഞാണ് ഇക്വഡോറിനെതിരെ  ചിലെ പരാതി നൽകിയത്. കൊളംബിയയിൽ ജനിച്ച ബൈറൺ കാസ്റ്റില്ലോയെ കളിപ്പിച്ചതിനെത്തുർന്നായിരുന്നു പരാതി. തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഏഴാമതായിപ്പോയ ചിലെ ലോകകപ്പിനു യോഗ്യത നേടിയിരുന്നില്ല. നാലാം സ്ഥാനക്കാരായി യോഗ്യത നേടിയ ഇക്വഡോർ ലോകകപ്പിൽ ഖത്തർ, സെനഗൽ, നെതർലൻഡ്സ് എന്നിവരുൾപ്പെടുന്ന എ ഗ്രൂപ്പിലാണ്.

English Summary: Chile urges FIFA to speed up Ecuador World Cup player decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com