ADVERTISEMENT

കോഴിക്കോട് ∙ ‘ഇന്ത്യൻ ഫുട്ബോളിൽ‍ ഏറ്റവും മുന്നിൽ കേരളമാണ്. ചെറുപ്പത്തിലേ നിലവാരമുള്ള പരിശീലനം നൽകിയാൽ കേരളത്തിൽനിന്നു മികച്ച രാജ്യാന്തര താരങ്ങളെ സൃഷ്ടിക്കാം.’– പറയുന്നതു ഫുട്ബോൾ സ്കൗട്ട് ഡേവിഡ് ഹോബ്സണാണ്.  20 വർഷമായി ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ സ്കൗട്ടാണ്  ഹോബ്സൺ. വിവിധ രാജ്യങ്ങളിലെ പ്രാദേശിക മത്സരങ്ങൾവരെ നേരിട്ടുകണ്ട് കളിക്കാരുടെ പ്രകടനം വിലയിരുത്തി പ്രതിഭകളെ ക്ലബ്ബുകളിലെത്തിക്കുന്നവരാണ് സ്കൗട്ടുമാർ. 

എഫ്എ സ്പോട്സ് മാനേജ്മെന്റും ഡ്രീം ഹോപ്സും നടത്തിയ ഫുട്ബോൾ ട്രയൽസിൽ പങ്കെടുക്കാനാണ് ഹോബ്സണും സംഘവുമെത്തിയത്. യുകെയിലെ മൊറേകാംബേ എഫ്സിയുടെ പരിശീലനത്തിനായി ഒരു കളിക്കാരനെ തിരഞ്ഞെടുക്കുകയായിരുന്നു ലക്ഷ്യം. 23 വയസ്സിൽ താഴെയുള്ള 45 പ്രഫഷനൽ ക്ലബ് താരങ്ങളിൽനിന്നു വയനാട് എഫ്സിയുടെ എൻ.പി.അക്ബർ സിദ്ദീഖാണു തിരഞ്ഞെടുക്കപ്പെട്ടത്. 

ഒരാഴ്ചത്തെ സന്ദർശനം കഴി‍ഞ്ഞു ഹോബ്സൺ ഇന്നു യുകെയിലേക്കു മടങ്ങും.

English Summary: Manchester united club scout david hobson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com