ADVERTISEMENT

കൊൽക്കത്ത ∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ എയർഫോഴ്സിനെതിരായ മത്സരത്തിനിടെ തങ്ങളുടെ ഒരു കളിക്കാരൻ വംശീയമായി അധിക്ഷേപിക്കപ്പെട്ടെന്ന പരാതിയുമായി ഐഎസ്എൽ ടീം ബെംഗളൂരു എഫ്സി. ചൊവ്വാഴ്ച കിഷോർ ഭാരതി ക്രിരംഗനിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. എതിർ ടീമിലെ ഒരു കളിക്കാരന്റെ ഭാഗത്തുനിന്നു വംശീയ പരാമർശം ഉണ്ടായെന്നാണു ബെംഗളൂരുവിന്റെ പരാതി. വിവേചനത്തിനു ഫുട്ബോളിൽ സ്ഥാനമില്ലെന്നും ബന്ധപ്പെട്ട അധികൃതരെ സംഭവം അറിയിച്ചെന്നും ടീം മാനേജ്മെന്റ് പറയുന്നു.

ഇന്ത്യൻ എയർഫോഴ്‌സിനെ 4-0നു തകർത്ത് ബെംഗളൂരു എഫ്സി ഡ്യുറാൻഡ് കപ്പിൽ തുടർച്ചയായ രണ്ടാംജയം നേടി.

 

English Summary: Bengaluru FC accuses Indian Air Force of racism at Durand Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com