ADVERTISEMENT

ലണ്ടൻ ∙ ‘ആളേറെയെന്തിനു ഗോളടിക്കാൻ, ഹാളണ്ടുള്ളപ്പോൾ’ എന്ന് മാഞ്ചസ്റ്റർ സിറ്റി ആരാധകർക്കു മനസ്സിലായി; എതിരാളികൾക്കും!ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ തുടരെ രണ്ടാം ഹാട്രിക് നേടിയ നോർവേ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ മികവിൽ സിറ്റി നോട്ടിങ്ങാം ഫോറസ്റ്റിനെ 6–0നു തകർത്തു. ആദ്യ പകുതിയിലായിരുന്നു (12,23,38 മിനിറ്റുകൾ) ഹാളണ്ടിന്റെ ഗോളുകൾ.     5 കളികളിൽ 13 പോയിന്റുള്ള സിറ്റി ഇപ്പോഴും രണ്ടാം സ്ഥാനത്താണ്. 5 കളികളും ജയിച്ച് 15 പോയിന്റുള്ള ആർസനലാണ് ഒന്നാമത്. ആർസനൽ ഇന്നലെ ആസ്റ്റൺ വില്ലയെ 2–1നു തോൽപിച്ചു. 

English Summary: Erling Haaland's hat-trick heroics show 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com