ADVERTISEMENT

ലെസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാ‍ഞ്ചസ്റ്റർ യുണൈറ്റഡിനു തുടർച്ചയായ 3–ാം വിജയം. ലെസ്റ്റർ സിറ്റിയെ 1–0ന് തോൽപിച്ചു. 23–ാം മിനിറ്റിൽ യുവതാരം ജയ്ഡൻ സാഞ്ചോയാണു ഗോൾ നേടിയത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പതിവുപോലെ പകരക്കാരുടെ ബെഞ്ചിൽനിന്ന് കളിയുടെ രണ്ടാം പകുതിയിലാണു ഗ്രൗണ്ടിലിറങ്ങിയത്. 68–ാം മിനിറ്റിൽ ജയ്ഡൻ സാ‍ഞ്ചോയെ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് തിരികെ വിളിച്ച് ക്രിസ്റ്റ്യാനോയെ കളത്തിലിറക്കുകയായിരുന്നു. അതിസുന്ദരമായൊരു ബൈസിക്കിൾ കിക്കിലൂടെ ക്രിസ്റ്റ്യാനോ സ്കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  5 കളിയിൽ 9 പോയിന്റോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 5–ാം സ്ഥാനത്തെത്തി.

Content Highlights:: Manchester united

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com