ADVERTISEMENT

ലണ്ടൻ ∙ ചാംപ്യൻസ് ലീഗിൽ ഡൈനമോ സാഗ്രെബിനോടേറ്റ തോൽവിക്കു പിന്നാലെ ഇംഗ്ലിഷ് ക്ലബ് ചെൽസി പരിശീലകൻ തോമസ് ടുഹേലിനെ പുറത്താക്കി. മത്സരത്തിനു പിന്നാലെയാണ് നാൽപ്പത്തൊൻപതുകാരൻ ടുഹേലുമായി പിരിയുന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. 2021ൽ ചെൽസിയെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ച ജർമൻ പരിശീലകൻ ക്ലബ്ബിനു യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങളും നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ ഇംഗ്ലിഷ് പ്രിമിയർ ലീഗ് സീസണിൽ ചെൽസി മൂന്നാമതെത്തുകയും ചെയ്തു. ഇത്തവണ പ്രിമിയർ ലീഗിൽ 6 കളികളിൽ 10 പോയിന്റുമായി 6–ാം സ്ഥാനത്താണ് ടീം. കളിക്കാരുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും സൈഡ്‌ലൈനിലെ കലഹങ്ങളും ടുഹേലിനു വിനയായി. 

English Summary: Chelsea sack Thomas Tuchel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com