ADVERTISEMENT

ദോഹ ∙ ലോകകപ്പിന്റെ ആവേശം ഉയർത്താൻ ടൂർണമെന്റിനിടെ ആരാധകർക്കായി പ്രത്യേക ഫുട്‌ബോൾ ചാംപ്യൻഷിപ് പ്രഖ്യാപിച്ച് സംഘാടകർ. ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽ ബിദ പാർക്കിൽ നവംബർ 29 മുതൽ ഡിസംബർ 2 വരെയാണ് ഓരോ ടീമിലും അഞ്ച് കളിക്കാർ വീതമുള്ള (ഫൈവ്സ്) ഫാൻസ് കപ്പ് നടക്കുക. ഗ്രൂപ്പ് ഘട്ടം, നോക്കൗട്ട് റൗണ്ടുകൾ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ ഫിഫ ലോകകപ്പിന്റെ അതേ ഫോർമാറ്റിൽ തന്നെയാണ് അഞ്ചു ദിവസങ്ങളിലായുള്ള ടൂർണമെന്റ് നടക്കുക. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ലോകകപ്പിൽ മത്സരിക്കുന്ന 32 ടീമുകളുടെ ആരാധകർക്കാണ് ഫാൻസ് കപ്പിൽ പങ്കെടുക്കാൻ അവസരം. 18 വയസ്സിന് മുകളിൽ പ്രായമുള്ളവരാകണം. ഏത് ടീമിനെയാണോ പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ പൗരന്മാരോ താമസക്കാരോ ആയിരിക്കണം. കളിക്കാർക്കെല്ലാം ഫിഫ ലോകകപ്പിന്റെ മത്സര ടിക്കറ്റ് നിർബന്ധമാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീടു പ്രഖ്യാപിക്കും. വിവരങ്ങൾക്ക് fanscup@sc.qa എന്ന ഇമെയിലിൽ ബന്ധപ്പെടാം.

English Summary: World Cup Stadium Trial Turns Into Nightmare For Fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com