ഗോളരങ്ങേറ്റം: യൂറോപ്പ ലീഗിൽ ക്രിസ്റ്റ്യാനോയ്ക്ക് കന്നി ഗോൾ

ronaldo
ക്രിസ്റ്റ്യാനോയുടെ ആഹ്ലാദം
SHARE

കിഷിനൗ (മൊൾഡോവ) ∙ ജെയ്ഡൻ സാഞ്ചോയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗോളുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പ ലീഗ് സീസണിലെ ആദ്യജയം. കഴിഞ്ഞ കളിയിൽ സ്പാനിഷ് ക്ലബ് റയൽ സോസിദാദിൽ നിന്നേറ്റ പരാജയം മറന്ന യുണൈറ്റഡ് മൊൾഡോവൻ ക്ലബ് ഷെറിഫ് ടിറസ്പോളിനെ 2–0നു തോൽപിച്ചു. 17–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സന്റെ പാസിൽ നിന്ന് സാഞ്ചോയാണ് സ്കോറിങ് തുടങ്ങിവച്ചത്. 39–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്കിലൂടെ ക്രിസ്റ്റ്യാനോ ലീഡുയർത്തി.

യുവേഫ ചാംപ്യൻസ് ലീഗിൽ  ഇപ്പോഴും ടോപ് സ്കോറർ സ്ഥാനത്തുള്ള റൊണാൾഡോ യൂറോപ്പ ലീഗിൽ നേടുന്ന കന്നി ഗോളാണിത്. ക്ലബ് കരിയറിൽ താരത്തിന് 699 ഗോളുകളായി. യുവേഫ നേഷൻസ് കപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽനിന്നു പുറത്തായ സാഞ്ചോയ്ക്കും ഈ പ്രകടനം ആത്മവിശ്വാസം പകരും. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഈ സീസണിൽ പതിവായി പകരക്കാരുടെ ബെഞ്ചിലായിരുന്ന റൊണാൾഡോ യൂറോപ്പ ലീഗിൽ തുടരെ രണ്ടാം മത്സരത്തിലും ആദ്യ ടീമിലുണ്ടായിരുന്നു.

ഡച്ച് ക്ലബ് ഫെയനൂർദ്, ഇറ്റാലിയൻ ക്ലബ് എഎസ് റോമ, ജർമൻ ക്ലബ് ഫ്രെയ്ബർഗ്, സ്പാനിഷ് ക്ലബ്ബുകളായ റയൽ ബെറ്റിസ്, വിയ്യാറയൽ, ഇംഗ്ലിഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡ് എന്നിവരും ജയം കുറിച്ചു.

English Summary: Europa League: Cristiano Ronaldo Scores First Goal This Season As Manchester United Stroll

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}