ADVERTISEMENT

ലണ്ടൻ ∙ ഒരു മത്സരത്തിൽ ഒരു ഗോളെങ്കിലും അടിക്കുക എന്നതാകുന്ന എർലിങ് ഹാളണ്ടിനു ശീലം! ചാംപ്യൻസ് ലീഗിനു പിന്നാലെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലും ഹാളണ്ട് ഗോളടി തുടർന്ന മത്സരത്തിൽ വോൾവർഹാംപ്ടൻ വാണ്ടറേഴ്സിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 3–0 ജയം. വൂൾവ്സിന്റെ സ്റ്റേഡിയത്തിൽ 16–ാം മിനിറ്റിലായിരുന്നു നോർവേ താരം ഹാളണ്ടിന്റെ ഗോൾ. 

  ജാക്ക് ഗ്രീലിഷ് (ഒന്നാം മിനിറ്റ്), ഫിൽ ഫോഡൻ (69–ാം മിനിറ്റ്) എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു. 33–ാം മിനിറ്റിൽ നേതൻ കോളിൻസ് ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതിനാൽ പത്തു പേരുമായാണ് വൂൾവ്സ് കളിച്ചത്. 

മാഞ്ചസ്റ്റർ സിറ്റിയിലെത്തിയതിനു ശേഷം തന്റെ 14–ാം ഗോളാണ് ഹാളണ്ട് നേടിയത്. കഴിഞ്ഞ ദിവസം സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തന്റെ മുൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെതിരായ മത്സരത്തിലും ഹാളണ്ട് ഗോളടിച്ചിരുന്നു. ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ ആദ്യ 4 എവേ മത്സരത്തിലും ഗോൾ എന്ന അപൂർവ നേട്ടവും ഹാളണ്ട് സ്വന്തമാക്കി. സിറ്റിയുടെ തുടർച്ചയായ 22–ാം എവേ ജയം കൂടിയായിരുന്നു ഇത്.

English Summary: Erling Haaland scripts Premier League history as Manchester City win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com