സമ്മാനദാനത്തിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവർണർ– വിഡിയോ

sunil-chhetri
ഡ്യൂറൻഡ് കപ്പ് സമ്മാനദാനത്തിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ തള്ളിനീക്കുന്ന ബംഗാൾ ഗവർണർ
SHARE

കൊൽക്കത്ത∙ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചെന്നു പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഛേത്രിയെ ഗവർണർ ലാ ഗണേശന്‍ കൈകൊണ്ട് തള്ളുന്ന വി‍ഡിയോ പുറത്തുവന്നു. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കൂടിയായ ഛേത്രിയെ ഗണേശൻ അപമാനിച്ചതായി ആരാധകർ സമൂഹമാധ്യമങ്ങളിൽ ആരോപിച്ചു.

ബെംഗളൂരു താരമായ ശിവശക്തി നാരായണനെ സമ്മാനദാനത്തിനിടെ അതിഥികളിൽ ഒരാൾ തള്ളിനീക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫോട്ടോയില്‍ ഇടം പിടിക്കാനാണ് അതിഥികൾ ഫുട്ബോൾ താരങ്ങളെ തള്ളിനീക്കുന്നതെന്നും ശരിക്കും ആരാണ് ട്രോഫി നേടിയതെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നു.

മുംബൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു തോൽപിച്ചാണ് ബെംഗളൂരു എഫ്സി ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കിയത്. ഡ്യൂറൻ‍ഡ് കപ്പിന്റെ 131–ാം എഡിഷൻ ഫൈനലിൽ ശിവശക്തി, അലൻ കോസ്റ്റ എന്നിവരാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. മുംബൈ സിറ്റിക്കുവേണ്ടി അപൂയ ആശ്വാസ ഗോൾ നേടി.

English Summary: Durand Cup Photo-Op Involving West Bengal Governor Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}